NEWSTop NewsUncategorized

എയർ ഇന്ത്യ ടാറ്റ സൺസിന്റെ കൈകളിലേക്ക്; ടെൻഡറിന് അംഗീകാരം നൽകിയത് അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ തിരിച്ച് ടാറ്റ സൺസിന്റെ കൈകളിലേക്ക്. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസിന്റെ ടെൻഡറിന് അംഗീകാരമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും. ടെൻഡർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് അംഗീകാരം നൽകിയതായാണ് സൂചന. അറുപത്തിയേഴു വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ൽ ഇത് സർക്കാർ ദേശസാത്കരിച്ചു.

എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ എക്‌സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരിയും എർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്‌സിന്റെ അൻപതു ശതമാനം ഓഹരിയും കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close