INDIANEWS

ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അധ്യാപകനെ അറസ്റ്റ് ചെയ്തു

ചെന്നൈ: ക്ലാസ്​ മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചിദംബരത്തിനടുത്ത ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്​സ്​ അധ്യാപകനായ സുബ്രമണ്യം (45) എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂൾ വിദ്യാർത്ഥിയെ നിലത്ത് മുട്ടുകുത്തി നിർത്തി ക്രൂരമായി ചവിട്ടുകയും തല്ലുകയും ചെയ്യുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആൺകുട്ടിയെ തലമുടിയിൽ ബലമായി പിടിച്ച് വടി ഉപയോഗിച്ച് തല്ലുകയും തുടർച്ചയായി ചവിട്ടുകയും ചെയ്യുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. പതിവായി ക്ലാസ്​ കട്ട്​ ചെയ്​തിരുന്ന​ പ്ലസ്​ടു വിദ്യാർഥിയെ മുട്ടുകുത്തി നിർത്തിച്ച്​ മുടിയിൽ പിടിച്ച്​ തുടർച്ചയായി ചൂരൽ കൊണ്ട്​ തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്​തതിന്റെ ദൃശ്യങ്ങളിൽ​ അധ്യാപകന്റെ ക്രൂരത വ്യക്തമാണ്​. ചില വിദ്യാർഥികളെ ഇയാൾ നിലത്തും ​ഇരുത്തിയിരുന്നു.

ഒക്​ടോബർ 13നായിരുന്നു​ സംഭവം. ക്ലാസിലെ വിദ്യാർഥിയാണ്​ മൊബൈൽഫോണിൽ വിഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​. കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന്​ സർക്കാർ ഉത്തരവ്​ നിലനിൽക്കവെയാണ്​ അധ്യാപകന്റെ ശിക്ഷാനടപടി.

രാഷ്​ട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്​ടർ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു. വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ അഞ്ച്​ വകുപ്പുകൾ പ്രകാരമാണ്​ അധ്യാപകനെതിരെ ചിദംബരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

അറസ്​റ്റിലായ സുബ്രമണ്യത്തെ കടലൂർ ജയിലിൽ റിമാൻഡ്​ ചെയ്​തു. പ്രതിക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്ന്​ ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആറാം ക്ലാസ്​ മുതൽ പ്ലസ്​ടു വരെ ക്ലാസുകളുള്ള സ്​കൂളിൽ 500ലധികം വിദ്യാർഥികളാണ്​ പഠിക്കുന്നത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close