KERALANEWSTop News

സാങ്കേതിക തകരാർ; കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ഹോട്ടലുകളിലേക്ക്..

കൊച്ചി: സാങ്കേതിക തകരാർ മൂലം നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയത്.

വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര പുനരാരംഭിക്കുക.

ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരായ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവർ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെയാണ് വിമാനം വൈകുന്നതിന്റെ കാരണം അറിയിക്കാൻ പോലും അധികൃതർ തയ്യാറായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close