INDIANEWS

ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് വിവാഹിതനാകുന്നു; വധുവിനെ വെളിപ്പെടുത്താതെ വിവാഹ നിശ്ചയം നാളെ; വധു ആരെന്ന് ചർച്ച ചെയ്ത് ബീഹാർ ജനത

പറ്റ്‌ന: ആർജെഡി നേതാവ് തേജസ്വി യാദവ് വിവാഹിതനാകുന്നു. വധു ആരെന്ന് വെളിപ്പെടുത്താതെയാണ് ഒരുക്കങ്ങൾ നടത്തുന്നത്. നാളെ ഡൽഹിയിൽ വെച്ച് വിവാഹ നിശ്ചയം നടത്തും. വിവാഹനിശ്ചയത്തോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

32കാരനായ തേജസ്വിയുടെ വധുവാരാണെ കാര്യം പാര്‍ട്ടി നേതാക്കളും കുടുംബക്കാരും വെളിപ്പെടുത്തിയിട്ടില്ല. പ്രധാനബന്ധുക്കളും മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ലാലുവിന്റെ 9 മക്കളില്‍ ഇളയവനായ തേജസ്വി മാത്രമാണ് വിവാഹം കഴിക്കാന്‍ അവശേഷിക്കുന്നത്.

ബിഹാര്‍ മുഴുവന്‍ തങ്ങളുടെ പ്രിയ നേതാവിന്റെ സന്തോഷനിമിഷത്തില്‍ ഒപ്പം ചേരാന്‍ ആഗ്രഹിക്കുന്നതായി പാര്‍ട്ടി വക്താവും എംഎല്‍എയുമായ ഭായ് വീരേന്ദ്ര പറഞ്ഞു. അതേസമയം കോവിഡിന്റെ പുതിയ വകഭേദം സംസ്ഥാനത്ത് പടരുന് സാഹചര്യത്തില്‍ ചടങ്ങുകള്‍ ലളിതമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിശ്ചയത്തിന് ശേഷം വൈകാതെ തന്നെ വിവാഹ ചടങ്ങുകള്‍ നടക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close