NEWSTECHWORLD

ടെലിഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രവർത്തകൻ; തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിലുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നുവെന്നും പരാതി

പ്രമുഖ മെസ്സേജിങ്​ ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പ്രവർത്തകൻ ബോറിസ്​ പിസ്​റ്റോറിയസ്. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നുവെന്നും പരാതി. ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകളിൽ നിന്ന് മാറ്റാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.

വാക്സിൻ വിരുദ്ധർക്ക്​ അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന്​ ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്​സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

“സർക്കാർ സെൻസർഷിപ്പിന്” വഴങ്ങില്ലെന്ന നിലപാട്​ സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്​, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്​​, പ്രത്യേകിച്ചും ‘നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും’ പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന്​ ഫേസ്​ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close