NEWSSPORTS

മൂന്നാം ട്വന്റി20യിൽ പത്തു വിക്കറ്റ് ജയം; പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

കൊളംബോ : ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ട്വന്റി20യിൽ 10 വിക്കറ്റിന്റെ വിജയം നേടി മൂന്നു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 3-0ന് തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി. 33 പന്തിൽ 3 ഫോറുൾപ്പടെ 39 റൺസ് നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ ടീമിലെ ഉയർന്ന സ്‌കോറർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫോര്‍ട്യുണ്‍, റബാഡ എന്നിവർ രണ്ടും മാർക്രം, മഹാരാജ്, മൽഡർ എന്നിവർ ഓരോ വിക്കറ്റും നേടി.

121 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണർമാരായ ഡി കോക്കും ഹെൻഡ്രിക്‌സും മികച്ച ജയം സമ്മാനിച്ചു. 14.4 ഓവറിൽ ഇരുവരും 121 റൺസ് നേടി ലക്ഷ്യത്തിലെത്തി. ഹെൻഡ്രിക്സ് 42 പന്തിൽ നിന്ന് 5 ഫോറും 1 സിക്സുമടക്കം 56 റൺസ് റൺസ് നേടി. ഡി കോക്ക് 46 പന്തിൽ 7 ഫോറുകളടക്കം 59 റൺസ് നേടി. നേരത്തെ ഏകദിന പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close