KERALANEWSTop News

ചങ്ങനാശ്ശേരിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 74 കാരൻ അറസ്റ്റിൽ; സാധനം വാങ്ങാനായി കടയിലെത്തുന്ന പെൺകുട്ടിയെ ഇതിനു മുൻപും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളുടെ മൊഴി

കോട്ടയം: 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 74 കാരൻ അറസ്റ്റിൽ. ചങ്ങനാശ്ശേരിയിൽ കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷൻ. സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

കുട്ടി കടയിൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close