KERALANEWS

ഒരു മതവിഭാഗത്തോടും എതിർപ്പില്ല; പെൺകുട്ടികളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം; പുസ്തക വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

വിവാദമായ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത. ഏതെങ്കിലും മത വിഭാഗത്തിനോടും എതിർപ്പില്ല. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിർപ്പ് കൊണ്ടുള്ള കൈപ്പുസ്തകം ഇറക്കിയതെന്നും രൂപത വ്യക്തമാക്കി. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നെന്നും പറഞ്ഞു.

ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താൻ വേണ്ടിയാണ് കൈപ്പുസ്തകം ഇറക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.

സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന കൈപുസ്തകമാണ് വിവാദമായത്. ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലനം കേന്ദ്രം തയാറാക്കിയതാണ് ഈ കൈപ്പുസ്തകം. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ലവ് ജിഹാദെന്ന് ഇതിൽ പരാമർശിക്കുന്നു. പ്രണയക്കുരുക്കെന്ന് പേരിട്ട
പുസ്തകത്തിന്റെ നാലാംഭാഗത്തിലാണ് ഈ പരാമർശമുള്ളത്. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്‍റെ വിവിധ ഘട്ടങ്ങളാണെന്നുമുള്ള വിവാദ പരാമർശങ്ങൾ ഉൾപ്പെടുന്നതാണ് പുസ്തകം.

മുസ്‍ലിം പുരോഹിതന്മാർ പെണ്‍കുട്ടികളെ വശീകരിക്കാനായി ആഭിചാരം നടത്തുന്നുണ്ടെന്ന് പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ചാണ് ഇത് നടത്തുന്നത്. മുസ്‍ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നുള്ള മുന്നറിയിപ്പും പുസ്തയാകാത്തതിൽ നൽകുന്നുണ്ട്. ഈ വശീകരണത്തില്‍ നിന്ന് ബന്ധന പ്രാർഥന വഴി രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close