KERALANEWS

19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മാനസിക പീഡനമാണ് മരണകാരണമെന്ന് സഹോദരൻ

പാലക്കാട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ 19 കാരിയെ തൂങ്ങി മരിച്ച നിലയിൽ. മാങ്കുറുശ്ശി കക്കോടാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ നഫ്‌ലയെ കണ്ടെത്തിയത്. യുവതിയുടെ മരണം ഭർതൃവീട്ടിലെ മാനസിക പീഡനമെന്ന് ആരോപണവുമായി സഹോദരൻ.

വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർതൃവീട്ടിലെ മാനസിക പീഡനമെന്ന് സഹോദരൻ

പത്ത് മാസം മുൻപാണ് മുജീബും നഫ്‌ല വിവാഹിതരാവുന്നത്. ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് മരണം എന്നാണ് സഹോദരൻ നഫ്സൽ ആരോപിക്കുന്നത്. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളാണ് നഫ്‌ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close