NEWSWORLD

ഒന്‍പതു മാസത്തിനു ശേഷം കോവിഡ് വാക്‌സിന്‍ പ്രതിരോധം കുറയുന്നു; വാക്‌സിന് കാലാവധി ഒന്‍പതു മാസമാക്കാൻ നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒമ്പതു മാസമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ഇതിനായി ശുപാര്‍ശ സമര്‍പ്പിച്ചു. ഒന്‍പതു മാസത്തിനു ശേഷം വാക്‌സിന്‍ പ്രതിരോധം കുറയുന്നതായാണ് റിപ്പോർട്ടുകൾ ഇതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ പരിഗണിക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷന്‍ ശുപാര്‍ശയില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് പരാമര്‍ശമില്ല. അതിനിടെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതിവേഗം വ്യാപിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close