KERALANEWSUncategorized

കടന്നു പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തത് വിമാനത്തിലെ പരിശീലനത്തിനിടെ; പെൺകുട്ടി നാടുവിട്ടത് മാനസിക സമ്മർദ്ദത്തെ തുടർന്ന്; ട്രെയിനിയെ കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്നും

തിരുവനന്തപുരം: ഏവിയേഷൻ അക്കാദമിയിൽനിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് ട്രെയിനിയെ കണ്ടെത്തിയത്. പരിശീലകനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് പെൺകുട്ടി നാടുവിട്ടത്. ഒരുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

മാനസികപീഡനമാണ് നാടുവിടാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പരിശീലനത്തിനിടെ ക്യാപ്റ്റൻ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലായിരുന്നു അതിക്രമം.

പരിശീലനത്തിന്റെ ഭാഗമായി വിമാനം പറപ്പിക്കുന്നതിനിടെ ഫ്ലയിങ് ഇൻസ്‌പെക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിയുടെ പരാതിയിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ ഫ്ലൈയിങ് ഇൻസ്പെക്ടർക്കെതിരെയാണ് കേസെടുത്തത്.

ജനുവരിയിലായിരുന്നു സംഭവം. വിമാനത്തിലെ പരിശീലനത്തിനിടയിൽ കടന്നു പിടിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close