KERALANEWSTop News

പ്ലസ് വൺ പരീക്ഷ: സർക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല; കേസ് 15ാം തീയതിയിലേക്ക് മാറ്റി

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. പതിനഞ്ചാം തീയതിയിലേക്ക് മാറ്റിവെച്ചു. ജസ്റ്റിംസ് എ. എം. ഖാൻവീൽക്കർ അവധിയായതിനാലാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.

ഓൺലൈൻ പഠനത്തിന് പ്രാഥമിക ആവിശ്യങ്ങളായ ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓൺലൈൻ പരീക്ഷയാണെങ്കിൽ ഇവരിൽ പലർക്കും അവസരം നഷ്ടമാകുമെന്നാണ് സർക്കാരിന്റെ വാദം. കുട്ടികൾ വീടുകളിൽ ഇരുന്നെഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നു നിൽക്കുന്ന സാഹചര്യം പരി​ഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ നടപടികൾക്ക് എതിര് നിന്നത്. അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്. ഇന്ന് വരാനിരുന്ന സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നത്. സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയതായും സ്കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close