NEWSSPORTS

18 വർഷത്തിന് ശേഷം പാകിസ്ഥാനിൽ ന്യൂസിലാൻഡ് പരമ്പര കളിക്കും; ഡി.ആർ.എസ് സൗകര്യമില്ലാതെ മത്സരങ്ങൾ നടക്കും

ലാഹോർ : 18 വർഷത്തിന് ശേഷം ന്യൂസിലാൻഡ് പാകിസ്ഥാനിൽ പരമ്പര കളിക്കും. സെപ്തംബര്‍ 17 മുതല്‍ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും അഞ്ച് ട്വന്റി20യും കളിക്കാനാണ് സന്ദര്‍ശനം. മത്സരത്തിന്റെ പ്രധാന പ്രത്യേകത എന്താണെന്നാൽ ഒരു മത്സരത്തിനും ഡി.ആർ.എസ്(ഡിസിഷന്‍ റിവ്യു സിസ്റ്റം) സൗകര്യം ലഭ്യമാകില്ല എന്നതാണ്. മത്സരത്തിൽ അമ്പയറുടെ തീരുമാനം ആയിരിക്കും അന്തിമം. ഔട്ട് വിളിച്ചാൽ തിരികെ പവിലിയനിലേക്കു നടന്നു പോവുക എന്ന് ചുരുക്കം.

2002ൽ കറാച്ചിയിലെ തങ്ങളുടെ ടീം ഹോട്ടലിന് പുറത്ത് ബോംബ് സ്ഫോടനമുണ്ടായതിനെ തുടർന്ന് ന്യൂസിലാൻഡിന് പാകിസ്താൻ പര്യടനം കുറയ്ക്കേണ്ടി വന്നിരുന്നു. 2003ൽ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാൻ ന്യൂസിലാൻഡ് ടീം മടങ്ങി വന്നിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നീ ടീമുകൾ പാകിസ്ഥാനിൽ കളിച്ചിട്ടുണ്ട്.

അമ്പയറുടെ തീരുമാനത്തിൽ ബാറ്റ്സ്മാനോ ബൗളർക്കോ ആശങ്കകളുടെങ്കിൽ അത് പരിഹരിച്ചു ശരിയായ തീരുമാനം കാണിക്കാൻ ആണ് ഡി.ആർ.എസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ബാറ്റിങ്ങ് സമയത്താണെങ്കിൽ ഡി.ആർ.എസ് നൽകാൻ ബാറ്റ്സ്മാന് കഴിയുന്നതാണ്. എന്നാൽ ബൗളിങ്ങിൽ ആണെങ്കിൽ ഡി.ആർ.എസ് കൊടുക്കാൻ അതാത് ടീമിന്റെ നായകന് മാത്രമേ സാധിക്കുകയുള്ളൂ. ഡി.ആര്‍.എസ് സിസ്റ്റം ഓപ്പറേറ്റര്‍മാരെ ബിസിസിഐ കൂട്ടത്തോടെ ഐപിഎല്ലിനായി കൊണ്ടു വന്നതിനാലാണ് ഈ പര്യടനത്തിൽ ഡി.ആർ.എസ് സേവനം ലഭ്യമാകാത്തത്. അതുകൊണ്ട് പാകിസ്ഥാൻ – ന്യൂസിലാൻഡ് ഏകദിന പരമ്പര ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പ് സൂപ്പർ ലീഗ് ഫിക്‌സച്ചറിന് പുറത്താണ്. ടോം ലാതം നായകനാകുന്ന ന്യൂസിലാൻഡ് ടീമിൽ സീനിയർ താരങ്ങളായ കെയ്ൻ വില്യംസൺ, മാർട്ടിൻ ഗപ്ടിൽ, ട്രെന്റ് ബോൾട്ട് തുടങ്ങിയവർ കാണില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close