KERALANEWS

സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

തിരുവനന്തപുരം : സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയതെന്ന് സഹകരണ മന്ത്രി വി. എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്. ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും.

അതേസമയം കേരള ബാങ്കിന്റെ നിക്ഷേപത്തിൽ വർദ്ധനവുണ്ടായെന്നും കേരള ബാങ്ക് ലാഭത്തിലായെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ മൂലധന പര്യാപ്തതയിൽ എത്തണമെങ്കിൽ 9 ശതമാനം ആയി മാറണമെന്നാണ് ആർ.ബി.ഐ പറഞ്ഞിരുന്നതെന്നും അത് 10.18 ശതമാനമായി ഉയർന്നുവെന്നും കേരള ബാങ്ക് 61.99 കോടി രൂപ ലാഭത്തിലേക്കു എത്തിച്ചേർന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. നബാർഡിന്റെ പുനർവായ്പാ 2019-20ൽ 4315 കോടി രൂപ ആയിരുന്നു, 2020-21ൽ എത്തിയപ്പോൾ 40.39 ശതമാനം വർദ്ധിച്ച് 6058 കോടി രൂപയായെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close