KERALANEWS

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട മാർഗരേഖ നടപടികൾ 27ന് പൂർത്തികരിക്കും; നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട മാർഗരേഖ അനുസരിച്ചുള്ള നടപടികൾ 27ന് പൂർത്തികരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണമെന്നും ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിൽ ഒരു ഡോക്ടർ ഉണ്ടാവണം. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര കൊല്ലത്തിലേറെയായി സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകൾ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. സ്‌കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്‌കാനർ, ഓക്‌സിമീറ്റർ എന്നിവ ഉണ്ടാകണം.

അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. 27ന് തന്നെ സ്‌കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം. സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളിൽ പഠിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം.

അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയാകുമിതെന്നും അദ്ദേഹം പറഞ്ഞു. 27ന് തന്നെ സ്‌കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം. സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. . അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയാകുമിതെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close