KERALANEWSTrending

കടലിനോട് കളിക്കരുത്; ഇനിയങ്ങോട്ട് കേരളത്തിൽ മഴ കൂടാനെ സാധ്യതയുള്ളൂ; 2018 ലെ പ്രളയത്തിന് ശേഷം ക്യാപ്റ്റൻ നോബിൾ പെരേര പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ പ്രസക്തിയേറുന്നു

2018 ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മഹാപ്രളയത്തിനു ശേഷം ഇനിയും ഇത്തരത്തിൽ പ്രളയം കേരളത്തെ വിഴുങ്ങും എന്ന് ക്യാപ്റ്റൻ നോബിൾ പെരേര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരവധി പേരാറുണ് അദ്ദേഹത്തിന് എതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ ഉണ്ടാകുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം. മഴവെള്ളത്തെ ഭൂമിയിൽ ഇറങ്ങാൻ നാം അനുവദിക്കുന്നില്ല. അത് പാടില്ല. മഴവെള്ളത്തെ ഭൂമിയിലിറങ്ങാൻ അനുവദിക്കുക. മഴവെള്ളത്തെ തടയുന്ന രീതിയിലുള്ള ഓടുപാകലും സിമെന്റ് സ്ലാബുകളും നമ്മുടെ മുറ്റത്തുനിന്ന് മാറ്റുക. ഇനിയങ്ങോട്ട് മണ്ണിൽ നിന്ന് ജലത്തിന്റെയും വെളിച്ചത്തെയും മറയ്ക്കുന്ന ഒരു വിദ്യയും നാം കാണിക്കരുത്. യാതൊരു കാരണവശാലും തോടുകളും പാലങ്ങളും നികത്തരുത്. പുഴകളുടെയും തൊടുകളുടെയും ആഴവും വീതിയും കൂട്ടുക. അതുവഴി അവയ്ക്ക് കൂടുതൽ ജലം സംഭരിക്കുവാനും പെട്ടെന്നു ജലത്തിന് കടലിലേക്ക് ഒഴുകി ചെന്ന് ചേരുവാനും സാധ്യമാവുകയുള്ളു.

ഇത്തരത്തിൽ നിരവധി നിർദേശങ്ങൾ നൽകിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അന്ന് ചെവി കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായത് പോലുള്ള ദുരിതങ്ങൾക്ക് അല്പമെങ്കിലും തീവ്രത കുറയ്ക്കാമായിരുന്നു.

അദ്ദേഹം തന്റെ വിഡിയോയിൽ പറഞ്ഞ വാക്കുകൾ

കേരളത്തിൽ ഇനിയൊരു പ്രളയമുണ്ടാകുമോ ഭയപ്പെടുത്തുന്ന ചോദ്യമാണിത്. പക്ഷെ ഓരോ മലയാളിയും സ്വയം ചോദിക്കുന്ന ചോദ്യമാണിത്. ഉത്തരം നമുക്ക് എല്ലാവർക്കും അറിയാം. പക്ഷെ തുറന്നു പറയാൻ ഭയമാണ്. കാരണം എന്റെ വായിൽ നിന്ന് ഇനിയൊരു പ്രളയമുണ്ടാകും എന്ന് പറഞ്ഞ് ആരെങ്കിലും കേട്ടിട്ട് അങ്ങനെ സംഭവിച്ചാൽ അവരുടെ ശാപം എന്നിൽ വന്നു പതിക്കുമോ എന്ന ഭയം.

കേരളത്തിൽ കൂടുതലും മഴയുണ്ടാകുന്നത് അറബിക്കടലിലെ നീരാവി മേഘങ്ങളാകുമ്പോഴാണ്. സ്കൂളിൽ വെച്ച് മഴയുടെ സൈക്കിൾ നാം പഠിച്ചത് ഓർമയുണ്ടല്ലോ. അന്തരീക്ഷത്തിലെയും ജലോപരിതലത്തിലെയും ഊഷ്മാവ് ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡിൽ എത്തുമ്പോഴാണ് ജലം നീരാവിയായി പുറപ്പെടുവിക്കാൻ തുടങ്ങുന്നത്. കാറ്റും അന്തരീക്ഷ മർദ്ദവും ഇതിന് അനുകൂലമായ ഘടകങ്ങളാണ്.

1982 മുതൽ 2011 വരെയുള്ള 29 വർഷ കാലയളവിൽ അറബിക്കടലിലുണ്ടായ ഊഷ്മാവ് വർദ്ധനവ് 0.6 ഡിഗ്രി ആണ്. 2011 മുതൽ 2019 വരെയുള്ള ഒൻപതു വർഷത്തിനിടയിലുണ്ടായ ഊഷ്മാവ് വർദ്ധനവ് 0.4 ഡിഗ്രിയും. ഇപ്പോൾ തന്നെ കേരളത്തിന്റെ തീരക്കടലിലും ഉൾക്കടലിലും ഊഷ്മാവ് ഏകദേശം 28 നും 29 നും ഇടയ്ക്കാണ്. ഭൂമധ്യരേഖയുടെ വടക്കുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും ഊഷ്മാവ് 30 ഡിഗ്രിയിൽ എത്തിക്കഴിഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ഭൂരിഭാഗവും ഇപ്പോൾ 29 ഡിഗ്രി സെന്റിഗ്രേഡിൽ ആണ്. ആഗോളതാപനില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇനിയങ്ങോട്ട് കേരളത്തിൽ മഴ കൂടാനെ സാധ്യതയുള്ളൂ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അറബിക്കടലിലുണ്ടായ ചുഴലികളായ ഓഖിയും ലുബാനും കേരളത്തെ തൊട്ടു തെറ്റില്ല എന്ന മട്ടിൽ പടിഞ്ഞാറോട്ട് കടന്നു പോയത് ഭൂമിയുടെ കൊറിയോലിസിസ് ശക്തി കൊണ്ട് മാത്രമാണ്. പക്ഷെ ചിലപ്പോൾ ചുഴലികൾ ഗതി മാറി കിഴക്കോട്ടും സഞ്ചരിക്കാറുണ്ട്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ഉത്ഭവിക്കുന്ന ചുഴലികൾ ഒന്നും തന്നെ പശ്ചിമഘട്ടം കടന്ന് കേരളത്തിൽ എത്തില്ല എന്നുള്ള ധാരണയും നാം മാറേണ്ടിയിരിക്കുന്നു.

രണ്ടായിരം കഴിഞ്ഞുള്ള പതിറ്റാണ്ടിൽ ഉണ്ടായ ചുഴലികളെക്കാൾ മൂന്നുമടങ്ങ് കൂടുതലാണ് 2010 കഴിഞ്ഞുള്ള ഈ പതിറ്റാണ്ടിൽ അറബിക്കടലിലെ ബംഗാൾ ഉൾക്കടലിലും ഉണ്ടായിട്ടുള്ളത്. ഓരോ വർഷവും ചുഴലിയുടെ ശക്തി കൂടി കൂടി വരികയാണ്. ഞാൻ ഈ പറഞ്ഞതെല്ലാം ശാസ്ത്രീയമായ രേഖകൾ പരിശോധിച്ച ശേഷമാണ് അവതരിപ്പിക്കുന്നത്. ആയതിനാൽ ഇനി അങ്ങോട്ട് പ്രളയവും പേമാരിയും കൊടുങ്കാറ്റും നൂറ്റാണ്ടിലോ പതിറ്റാണ്ടിലോ മാത്രമുണ്ടാകുന്ന പ്രതിഭാസം ആണെന്നുള്ള ധാരണ മാറ്റിയെ മതിയാകൂ.

ഇന്ത്യക്കാരുടെ ഒരു പ്രശ്നമുണ്ട് അവർ എന്തെങ്കിലും ശ്രവിക്കണമെങ്കിൽ ഒന്നെങ്കിൽ ഐഎഎസുകാർ പറയണം അല്ലെങ്കിൽ സെലിബ്രിറ്റീസ് പറയണം. ഞങ്ങൾക്ക് അധികം വിദ്യാഭ്യാസമൊന്നുമില്ല. പക്ഷെ ഞങ്ങൾ ചെയ്യുന്ന ജോലി നന്നായി ചെയ്യുവാനാവശ്യമായ വിദ്യാഭ്യാസം ലോകത്തിലെ നല്ല സർവകലാശാലകളിൽ നിന്നും നേടിയവരാണ് ഞങ്ങൾ. ആയതിനാൽ ദയവായി ശ്രവിക്കുക. മഴവെള്ളത്തെ ഭൂമിയിലിറങ്ങാൻ അനുവദിക്കുക. മഴവെള്ളത്തെ തടയുന്ന രീതിയിലുള്ള ഓടുപാകലും സിമെന്റ് സ്ലാബുകളും നമ്മുടെ മുറ്റത്തുനിന്ന് മാറ്റുക. ഇനിയങ്ങോട്ട് മണ്ണിൽ നിന്ന് ജലത്തിന്റെയും വെളിച്ചത്തെയും മറയ്ക്കുന്ന ഒരു വിദ്യയും നാം കാണിക്കരുത്.

യാതൊരു കാരണവശാലും തോടുകളും പാലങ്ങളും നികത്തരുത്. പുഴകളുടെയും തൊടുകളുടെയും ആഴവും വീതിയും കൂട്ടുക. അതുവഴി അവയ്ക്ക് കൂടുതൽ ജലം സംഭരിക്കുവാനും പെട്ടെന്നു ജലത്തിന് കടലിലേക്ക് ഒഴുകി ചെന്ന് ചേരുവാനും സാധ്യമാവുകയുള്ളു. മതിൽ, കോട്ടമതിൽ എന്നിവ പാടില്ല. അതിനു പകരം ചെടികളും മരങ്ങളും ഉപയോഗിച്ചുള്ള വേലിക്കെട്ടുകൾ വേണം. ഭാവന നിർമാണ രംഗത്ത് കാതലായ മാറ്റം നാം വരുത്തിയെ മതിയാവു. പരന്ന വീടുകൾ പാടില്ല. ആവശ്യത്തിന് ഉയരങ്ങളിലേക്കാവാം. വലിയ വീട് നിർമാണം വലിയ നികുതി ചുമത്തി നിരുത്സാഹപ്പെടുത്തുക. ഫ്രീ ഫാബ്രിക്കേറ്റഡ് ഭാവന നിർമാണ രംഗത്തേക്ക് നാം മാറിയേ മതിയാവൂ. മേൽത്തരം സിമെന്റും ഫൈബറിന് ഉപയോഗിച്ചുള്ള പാളികളാണിവ. ഉരുക്കു ഫ്രാമും കൂടിയായാൽ ആജീവനാന്തം ഇത് നിലനിൽക്കും. അല്ലാതെ നാം മലകൾ തുറന്നു കൊണ്ടിരുന്നാൽ ഇപ്രാവശ്യം 81 ഉരുൾപൊട്ടൽ എന്നുള്ളത് അടുത്ത പ്രാവശ്യം 810 ചെന്ന് നിൽക്കും.

അവസാനമായി കടലിനോട് കളിക്കരുത്. കടൽക്കര മുഴുവൻ കടൽ ഭിത്തി കെട്ടി കടലിനെ തടുക്കാം എന്നുള്ള വ്യാമോഹം ഇനി വേണ്ട. തീരത്തുനിന്ന് അമ്പതോ നൂറോ മീറ്ററിലേക്ക് ഇനിയങ്ങോട്ട് നിർമ്മാണങ്ങൾ പാടുള്ളൂ. ഓരോ വർഷവും ശരാശരി കേരളത്തിലെ രണ്ട് മീറ്റർ തീര നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ഓരുമുട്ട് നിർമ്മാണങ്ങളും മണൽ ഖനനങ്ങളും ഇതിന് ആക്കം കൂട്ടി കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന് നന്മയുടെ ഒരു കണിക പോലും നൽകില്ല. പകരം അത് നൽകാൻ പോകുന്നത് തിരുവനന്തപുരം തീരദേശത്തിനു വലിയ ദുരിതങ്ങളാണ്. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കേരളത്തിന് തന്നെ ആപത്താണ്. ആലപ്പാട് കരിമണൽ ഖനനം ചിലപ്പോൾ നമുക്ക് നക്കാപ്പിച്ച നൽകിയേക്കാം. പക്ഷെ നമ്മൾ ഒരു വലിയ പ്രകൃതി ദുരന്തം ഇരന്നു വാങ്ങുകയാണ്. ആയതിനാൽ നാം മാറുക മാറി ചിന്തിക്കുക മാറി പ്രവർത്തിക്കുക. ഇല്ലെങ്കിൽ പ്രകൃതി നമ്മെ കേരളത്തിൽ നിന്നും മാറ്റം.

https://www.facebook.com/plugins/video.php?height=313&href=https%3A%2F%2Fwww.facebook.com%2Fgeorge.kallivayalil%2Fvideos%2F899674903997819%2F&show_text=false&width=560&t=0

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close