INDIANEWSTrending

140 അടി താഴ്ചയിലേക്ക് വീണു ; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല; മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായ രക്ഷപെടൽ

ബെളഗാവി(കർണാടക) : വെള്ളച്ചാട്ടത്തിന്റെ മുനമ്പിൽ നിന്ന് സെൽഫി എടുക്കാൻ കയറിയ യുവാവ് കാൽ തെന്നി 140 അടി താഴേക്ക് പതിച്ചു. എന്നാൽ പാറയിടുക്കിൽ താങ്ങി നിന്നതിനാൽ അത്ഭുതകരമായി രക്ഷപെട്ടു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. പാറയിടുക്കിൽ തങ്ങി നിന്ന യുവാവ് മൊബൈലിൽ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയാണ് രക്ഷപെട്ടത്.

ശനിയാഴ്ച വൈകുന്നേരം സുഹൃത്തക്കളോടോപ്പം ഗോകാക് വെള്ളച്ചാട്ടം കാണാനെത്തിയതാണ് യുവാവ്. സെൽഫി എടുക്കാൻ വെള്ളച്ചാട്ടത്തിന്റെ മുനമ്പിൽ കയറിയ യുവാവ് ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് കൂട്ടുക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വൈൽഡ് ലൈഫ് ആക്ടിവിസ്റ്റ് അയൂബ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ ഇവർ തിരച്ചിൽ നിർത്തി മടങ്ങി. ഇത് ശേഷം രാത്രിയിൽ യുവാവ് കൂട്ടുകാരിൽ ഒരാളെ ഫോണിൽ വിളിക്കുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ വീണ്ടും അയൂബ് ഖാനെ സുഹൃത്തുക്കൾ വിവരം അറിയിച്ചു. തുടർന്ന് യുവാവുമായി സംസാരിച്ച ഇദ്ദേഹം ലൊക്കേഷൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ശേഷം നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയുമായിരുന്നു. നിസാര പരിക്കുകൾ മാത്രമേ യുവാവിനുള്ളൂ എന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close