Uncategorized

തീയേറ്ററുകൾ തുറക്കുമോന്ന് ഇന്നറിയാം; സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കോവിഡ് വ്യാപനം കുറയുന്നതിനാൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത.

ഏറെക്കാലമായി എല്ലാവരും ഉറ്റുനോക്കുന്ന തീയേറ്ററുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. എന്നാൽ തീയേറ്ററുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പ് അനുകൂലമല്ലെന്നാണ് സൂചന.

ഡബ്ലിയുഐപിആര്‍ പരിധിയില്‍ മാറ്റം വരുത്തിയേക്കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close