KERALANEWSTop NewsUncategorized

ഉത്രാടത്തലേന്ന് മോഷണം; പച്ചക്കറിക്കടയിൽനിന്നും പോയത് 20,000 രൂപയും സൺ ഫ്‌ളവർ ഓയിലും

പത്തനംതിട്ട: ഉത്രാട തലേന്ന് പച്ചക്കറിക്കടയിൽനിന്നും മോഷണം പോയത് 20,000 രൂപയും സൺ ഫ്‌ളവർ ഓയിലും. റാന്നി ബ്ലോക്കുപടിയിലെ കീക്കൊഴൂർ ചരളേൽ പുത്തൻവീട്ടിൽ റെജി ജോർജ് തോമസിന്റെ കടയിലാണ് ഉത്രാടത്തിൽറെ തലേ ദിവസം രാത്രി മോഷണം നടന്നത്. ബ്ലോക്കുപടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമുള്ള കടയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഗ്രില്ലുകൊണ്ടുള്ള വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു വഞ്ചികയിലും മേശയിലും ഉണ്ടായിരുന്ന നാണയങ്ങളൊഴികെ എല്ലാം കൊണ്ടുപോയതായും ഉടമ പറഞ്ഞു.

വഞ്ചികയിൽ സൂക്ഷിച്ച 20000 രൂപയക്കൊപ്പം പാക്കറ്റിലായിരുന്ന സൺ ഫ്‌ളവർ ഓയിൽ മുഴുവൻ മോഷ്ടിച്ചു. പാക്കറ്റുകളിലായി സൂക്ഷിച്ച മറ്റ് സാധനങ്ങളും കളവുപോയിട്ടുണ്ട്.പൊലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close