KERALANEWSUncategorized

സിനിമ സംഘടനകളുമായി യോഗം വിളിച്ച് സർക്കാർ; തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ തിങ്കളാഴ്ച യോഗം ചേരും

തിരുവനന്തപുരം: തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ സർക്കാർ യോഗം വിളിച്ചു. സിനിമ സംഘടനകളുമായി തിങ്കളാഴ്ചയാണ് മന്ത്രി സജി ചെറിയാൻ യോഗം വിളിച്ചിരിക്കുന്നത്. തീയേറ്റർ തുറക്കാനുള്ള വിശദമായ മാർഗ്ഗരേഖ ഉടൻ തയാറാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

ഈ മാസം 25 മുതലാണ് തീയേറ്റർ തുറക്കാൻ അവലോകന യോഗത്തിൽ തീരുമാനമായത്. എന്നാൽ സംസ്ഥാനത്ത് തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. നിലവിലെ തിയേറ്റർ തുറക്കുന്ന തീരുമാനം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് പറഞ്ഞു.

തിയറ്ററുകളിൽ എസി പ്രവർത്തിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളിൽ മാത്രമേ സിനിമ പ്രദർശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഈ സാഹചര്യത്തിൽ ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി.

ആദ്യ ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകൾ ആരംഭിച്ചത് പോലെ അമ്പത് ശതമാനം സീറ്റുകളിൽ മാത്രമാണ് ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം. എ.സി. പ്രവർത്തിപ്പിക്കാനും അനുമതി. കോവിഡ് നിരക്ക് കുറയുന്നതിനാലാണ് ഈ തീരുമാനം. രണ്ടാം ഘട്ട അടച്ചിടലിന് ശേഷം നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വന്നപ്പോൾ മുതൽ തിയേറ്ററുകൾ തുറക്കാനുള്ള അനുമതികൾക്കായി തിയേറ്റർ സംഘടന ഫിയോക്കും മറ്റ് സിനിമ സംഘടനകളും ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ തിയേറ്ററുകൾ തുറക്കണം എന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം. തിയേറ്ററുകൾ തുറക്കും മുമ്പ് മാർഗരേഖ സർക്കാർ പുറത്തിറക്കും. ഏറെ നാളായി അടഞ്ഞു കിടക്കുന്നതിനാൽ തങ്ങൾ ഏറെ നഷ്ടത്തിലാണെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close