CULTURALINSIGHTNEWSTrending

അവരിപ്പോഴും പട്ടിണിയിലാണ്; കോലം കെട്ടിയാടി മുഖത്തെഴുത്ത് മായ്ച്ച് കാവുകൾ വിട്ടിറങ്ങിയിട്ട് വർഷങ്ങൾ; ഇളവുകൾക്ക് കാതോർത്ത് തെയ്യ കലാകരന്മാർ…

ഇന്നും കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള കലാകാരന്മാർ. ഏതാണ്ട് രണ്ടു വർഷം മുൻപ് സീസണിൽ തകർത്താടിയവരെല്ലാം ആ പഴയ കാലത്തിനായി കാത്തിരിക്കുകയാണ്. ഇ കൂട്ടത്തിൽ എടുത്ത് പറയോണ്ട ഒരു വിഭാ​ഗമാണ് തെയ്യ കലാകാരന്മാർ. കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലു കോലം കെട്ടി ആടുന്നത് ഇന്ന് സ്വപ്നമാണ്. അവർ മുഖത്തെഴുത്ത് മായ്ച്ച് കാവുകൾ വിട്ടിറങ്ങിട്ട് വർഷങ്ങൾ കഴിയുന്നു. ഇന്നും അവർ കാതോർക്കുന്നത് സർക്കാർ നൽകുന്ന ഓരോ ഇളവുകൾക്കും വേണ്ടിയാണ്.

കാതോർത്ത് കാത്തിരിക്കുന്നവരിൽ കലാകാരന്മാർ മാത്രമല്ല ഭക്തരും തെയ്യപ്രേമികളും കൂടെയുണ്ട്. ഈ വർഷത്തെ തുലാപ്പത്ത് അണഞ്ഞതോടെ ഉത്തര കേരളത്തിലെ കോരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നീണ്ടുകിടക്കുന്ന പ്രദേശത്തെ തെയ്യക്കാവുകളിൽ വീണ്ടും കളിയാട്ടങ്ങൾ ഉണർന്നു. ചൂട്ടുകറ്റകളുടെയും കുത്തുവിളക്കുകളുടെയും സുവർണ പ്രഭയിൽ കാവകപ്പച്ചയിൽ തെയ്യങ്ങൾ ചോന്നുതുടുക്കുകയാണ്. ഗുണം വരുത്തണേ എന്ന ദൈവവാക്ക് ഭക്തഹൃദയത്തിലെ മേലേരിയെ തണുപ്പിച്ച് പെയ്തിറങ്ങുകയാണ്. രണ്ടു വർഷങ്ങളിൽ കാര്യമായ കാൽപ്പെരുമാറ്റമില്ലാതിരുന്നതിനാലാകണം കാവുകൾ പൂർവാധികം തിടം വച്ച് തഴച്ചിട്ടുണ്ട്. നാട്ടരയാലുകളുടെ വേരുകൾ പടരുന്ന വഴികളിലെല്ലാം പച്ചപ്പിന്റെ സമൃദ്ധി. ജൈവവൈവിധ്യത്തിന്റെ ഈ തിരുശേഷിപ്പുകളിലാണ് തുലാമഴയ്ക്കൊപ്പമെത്തിയ തെയ്യങ്ങൾ ഉറഞ്ഞുണരുന്നത്.

കോലധാരികൾക്ക് അങ്ങേയറ്റത്തെ വറുതിയുടെ കാലമായിരുന്നു പോയ രണ്ടു സീസണുകൾ. പാതിയിൽ കൊടിയിറങ്ങിപ്പോയ ആദ്യ സീസണും കൊടിയ നിയന്ത്രണങ്ങളിൽ പേരിനു മാത്രം നടന്ന കളിയാട്ടങ്ങളുടെ പോയ സീസണും അവർക്ക് ഗുണം ചെയ്തതേയില്ല. കുടുംബത്തെ പട്ടിണിയാക്കാതിരിക്കാൻ കിട്ടുന്ന പണികൾ ചെയ്യാൻ അവരെല്ലാം നെട്ടോട്ടമോടി. പക്ഷേ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അപ്പോഴും പാടുപെടേണ്ടി വന്നു. പൂട്ടഴിഞ്ഞ കാലത്ത് കാവുകൾ ഉണരുമ്പോൾ കണ്ടുമുട്ടുന്ന ഓരോ തെയ്യക്കാരന്റെയും മുഖത്ത് പ്രതീക്ഷയുടെ തിളക്കമായിരിക്കും കാണാൻ കഴിയുക.

മനുഷ്യൻ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നൽകുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം. അമ്മ ദൈവങ്ങൾ, മന്ത്രമൂർത്തികൾ, ഇതിഹാസ കഥാപാത്രങ്ങൾ, വനദേവതകൾ, നാഗകന്യകകൾ, വീരന്മാർ, സമൂഹത്തിലെ തിന്മകൾക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവർ-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. വണ്ണാൻ, മലയൻ, മാവിലൻ, വേലൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, പുലയർ, കോപ്പാളർ തുടങ്ങിയവരാണ് സാധാരണ തെയ്യക്കോലങ്ങൾ കെട്ടുന്നത്. നിശ്ചിത തെയ്യങ്ങൾ നിശ്ചിത വിഭാഗക്കാർ മാത്രമേ അവതരിപ്പിക്കൂ.

beautiful decorative hand of Theyyam performer at Malabar south kerala, India, Asia

ഗ്രാമവഴികളിലെ ഓരോ തിരിവിലും കളിയാട്ടക്കാവുകളിലേക്കു ദിശാസൂചികയായി കുരുത്തോല അലങ്കാരങ്ങൾ കാണാനുണ്ട്. ചമയങ്ങളെത്ര വന്നിട്ടും ഇന്നും ചായില്യവും മനേലയും മഞ്ഞളും അരിച്ചാന്തും തേച്ചൊരുങ്ങുന്ന, കാട്ടുചെക്കിപ്പൂ ചൂടുന്ന തെയ്യങ്ങൾക്ക് പ്രകൃതിയിൽ നിന്ന് വേറിട്ടൊരു നിലനിൽപ്പില്ല. പല തെയ്യങ്ങളുടെയും മുഖത്തെഴുത്തിൽ വിരിയുന്നത് പുലിയും പുള്ളും നാഗവും പ്രാവുമെല്ലാമാണ്. പുലിത്തെയ്യങ്ങളും മുതലത്തെയ്യങ്ങളുമെല്ലാം പ്രകൃത്യാരാധനയുടെ വിവിധരൂപങ്ങളായി ഇവിടെക്കാണാം. തെയ്യത്തിൽ അഗ്നിക്കും ഏറെ പ്രധാന്യമുണ്ട്. തീവെട്ടിയുടെയോ ചൂട്ടുകറ്റകളുടെയോ വെളിച്ചത്തിലാണ് മിക്കവാറും തെയ്യങ്ങൾ അരങ്ങേറുന്നത്. കാർഷിക സമൃദ്ധിയുടെ കാവൽക്കാർ കൂടിയാണ് കൂടിയാണ് തെയ്യങ്ങൾ. വിത്തു വിതയ്ക്കുന്നതിനും പരിപാലിക്കുന്നതിനും നല്ല വിളവിനും ഈ നാടിന് ആശ്രയം തെയ്യങ്ങളാണ്.

വയലുകളുടെ കാവൽക്കാരനായ തേയത്തുകാരിയും കാലികളുടെ സംരക്ഷകനായ കാലിച്ചാൻ തെയ്യവും ദയരമംഗലത്തിന്റെ കൃഷിപ്പെരുമയുടെ കാവൽക്കാരിയായ മുച്ചിലോട്ടമ്മയും കതനൂരെ മണ്ണിൽ പൊന്നുവിളയിച്ച കതിവനൂർ വീരനും മല കരിച്ചു പുനംകൃഷി നടത്തിയ കണ്ടനാർ കേളനുമെല്ലാം കാഴ്ചക്കാരനെ ഓർമയുടെ ഏതോ പച്ചഞരമ്പിലൂടെ പിൻനടത്തത്തിനു പ്രേരിപ്പിക്കുന്നു.ചെമ്പകപ്പൂക്കൾ പൊഴിഞ്ഞ മുറ്റത്തെ ചാണകം മെഴുകിയ വെറും നിലത്ത് ഈ നാട്ടുദൈവങ്ങൾ തോറ്റം കേട്ട് ഉറയുകയാണ്. ‘‘ആലവാതുക്കലും കരക്കവാതുക്കലും കോവിൽവാതുക്കലും കോട്ടവാതുക്കലും കോണിക്കു തായന്നും മീത്തന്നും അടിക്കും മുറ്റം പൊടിക്കളമാക്കിയിട്ടും… പൈങ്കുറ്റി വാങ്ങി അനുഭവിക്കും ഞാൻ’’ മുത്തപ്പൻ തെയ്യത്തിന്റെ വാചാലാണിത്.

ഭക്തൻ വിളിക്കുന്നിടത്ത് എത്തുന്ന ദൈവം നമ്മുടെ ക്ലാസിക്കൽ ദൈവ സങ്കൽപങ്ങളെ തകിടം മറിക്കുകയാണ്. അല്ലെങ്കിൽ തന്നെ, പടയിൽ തോറ്റവനും അപവാദത്തീയിൽ എരിഞ്ഞ് അഗ്നിശുദ്ധി വരുത്തിയ കന്നിപ്പെണ്ണും ചതിപ്പോരിൽ ജീവൻ വെടിഞ്ഞവനും കാട്ടുതീയിൽ പൊലിഞ്ഞവനുമൊക്കെ ദൈവമാകുന്നത് മറ്റെവിടെയാണ് കാണാൻ കഴിയുക… ജീവിതത്തിൽ പരാജയപ്പെട്ടവൻ ദൈവമായി ഉയിർത്ത് തോറ്റുപോയവന്റെ കണ്ണീരൊപ്പുകയാണ്.ഭക്തന്റെ കൈപിടിച്ച് ആശ്വാസവാക്ക് പറയുന്ന ദൈവം, മഞ്ഞൾക്കുറിയിൽ അനുഗ്രഹം ചൊരിയുമ്പോൾ ആധിവ്യാധികൾ പൊറുപ്പിക്കുന്ന ഭിഷഗ്വരനായും ഗൃഹസന്ദർശനങ്ങളിൽ അകന്നുപോയവരുടെ കരങ്ങൾ വീണ്ടും കോർത്തുപിടിച്ച് ‘വേർപെട്ടുപോകല്ലേ’ എന്ന് നെ​ഞ്ചുപൊട്ടി പറയുമ്പോൾ കുടുംബക്കാരണവരായ ‘തൊണ്ടച്ചനായും’ ദേശത്തും കുടുംബത്തും ഉണ്ടാകുന്ന തർക്കങ്ങളിൽ അപ്പീൽ വേണ്ടാത്ത വിധി പറയുന്ന ന്യായാധിപനായും ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാൻ കഴിയുന്ന വിപ്ലവകാരിയായും നമുക്കൊപ്പമുണ്ടാകട്ടെ എന്നും. ഇടവത്തിൽ മഴ വീഴും നാൾ വരെ ‘അന്തിത്തിരിയുള്ള കാവിലെല്ലാം മനേല ചാലിച്ച്, ചായില്യം തേച്ച്, കോത്തിരി മിന്നിച്ച്, പള്ളിവാൾ പൊന്തിച്ച്, ഉടയോല ചാർത്തി’ തെയ്യമുണരട്ടെ…

കേരളത്തിൽ കണ്ടു വരുന്ന തെയ്യങ്ങളുടെ പേരുകൾ:

 • അമ്മദേവതമാർ

അമ്മയാറ്, അണ്ടലൂർ ദൈവം, അതിരാളൻ ഭഗവതി, ഇളയഭഗവതി, ഇളവില്ലി, ഉതിരാല ഭഗവതി, കമ്മിയമ്മ, കരിങ്കാളി, കണ്ണങ്ങാട്ടുഭഗവതി, കരിയത്തുചാമുണ്ഡി, കാലചാമുണ്ഡി, കുട്ടിക്കര ഭഗവതി, കുണ്ടാടി ചാമുണ്ഡി തെയ്യം, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, ചുടലഭദ്രകാളി, ഭദ്രകാളി, തായിപ്പരദേവത , തോട്ടുംകര ഭഗവതി, തീചാമുണ്ഡി , തീത്തറ ഭഗവതി,തിരുവർകാട്ടുകാവ്ഭഗവതി, നീലിയാർ ഭഗവതി, നേമംഭഗവതി, പരാളിയമ്മ, പാടാർകുളങ്ങരഭഗവതി, പടിഞ്ഞാറെച്ചാമുണ്ഡി, പാറമേൽക്കാവ്ഭഗവതി, പുതിയഭഗവതി, പുലച്ചാമുണ്ഡി, പുളിച്ചാമുണ്ഡി, പുള്ളിച്ചാമുണ്ഡി, പ്രമാഞ്ചേരി ഭഗവതി, ഭഗവതി തെയ്യം, മാനാക്കോടച്ചി, മംഗലച്ചാമുണ്ഡി,മാടായിക്കാവിലച്ചി, മാണിക്ക ഭഗവതി, മൂത്തഭഗവതി, മൂലംപെറ്റ ഭഗവതി, വല്ലാകുളങ്ങര ഭഗവതി, വലിയമുടി തെയ്യം, വടക്കിനേൽ ഭഗവതി

 • നാഗദേവതമാർ

നാഗരാജാവ്, നാഗക്കന്നി, നാഗപ്പോതി, നാഗകണ്ഠൻ, നാഗക്കാമൻ,

 • കന്യകമാർ

ആയിറ്റി ഭഗവതി, ആരിയപൂമാല ഭഗവതി, ആരിയപ്പൂങ്കന്നി, ആര്യക്കര ഭഗവതി, ആനാടി ഭഗവതി, കന്നിമതെ, കണ്ണമംഗലംഭഗവതികേളൻകുളങ്ങര ഭഗവതി, ദേവക്കൂത്ത്, പുന്നക്കാൽ ഭഗവതി, പൂമാലക്കാവ് ഭഗവതി, പൂവില്ലി, മരക്കലത്തമ്മ, മുച്ചിലോട്ടു ഭഗവതി (തെയ്യം), ശൂലകുഠാരിയമ്മ തെയ്യം,
വേങ്ങാക്കോട്ടു ഭഗവതി

 • മന്ത്രമൂർത്തികൾ

ഉച്ചേലി, ഉച്ചിട്ട, കരുവാൾ തെയ്യം, കരിങ്കുട്ടിച്ചാത്തൻ, കുട്ടിച്ചാത്തൻ തെയ്യം, തൂവക്കാളി, ധൂമ്രാ ഭഗവതി, പൂക്കുട്ടിച്ചാത്തൻ, മന്ത്രമൂർത്തി, ശാസ്തപ്പൻ, വേത്താളൻ,

 • മാപ്പിളത്തെയ്യങ്ങൾ

ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം, ബപ്പിരിയൻ തെയ്യം, മാപ്പിളത്തെയ്യം, മാപ്പിള ചാമുണ്ഡി, മുക്രിത്തെയ്യം, മുക്രിപോക്കർ,

 • ഗ്രാമദേവതമാർ

ചാണയും കോതയും, അതിയാമ്പൂർ ഭഗവതി, അറത്തിൽ ഭഗവതി, ഒറവങ്കര ഭഗവതി, ഒയോളത്ത് ഭഗവതി, ഐപ്പള്ളി|ഐപ്പള്ളിത്തെയ്യം, കക്കരഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കമ്മാടത്ത് ഭഗവതി, കരക്കീൽ ഭഗവതി, കലന്താട്ട് ഭഗവതി, കാട്ടുചെറ ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, കൊങ്ങിണിച്ചാൽ ഭഗവതി, ചട്ടിയൂർ ഭഗവതി, ചുഴലിഭഗവതി, ചെക്കിച്ചേരി ഭഗവതി, ചെക്കിപ്പാറ ഭഗവതി, ചെറളത്ത് ഭഗവതി,
തോട്ടുങ്ങര ഭഗവതി, നരമ്പിൽ ഭഗവതി, നീലങ്കൈ ഭഗവതി, ഭഗവതി, പയറ്റിയാൽ ഭഗവതി, പടോളി ഭഗവതി, പാച്ചേനി ഭഗവതി, പാറോൽ ഭഗവതി,
പുറമഞ്ചേരി ഭഗവതി,

 • മരണശേഷം ദൈവമായവർ

അടുക്കാടൻ, ഉണ്ണങ്ങ, എമ്പ്രാൻ കുരിക്കൾ, ഐപ്പള്ളി, ഒതേനൻ, കണ്ടനാർകേളൻ, കതിവനൂർ വീരൻ, കമ്മാരൻ, കരിന്തിരി നായർ, കല്ലിടിൽ കണ്ണമ്മാൻ, കാരണവർ തെയ്യം, കാപ്പാളത്തിപ്പോതി, കാപ്പാളത്തിച്ചാമുണ്ഡി, കാപ്പാട്ടു ഭഗവതി, കാഞ്ഞിരമലവീരൻ, തെയ്യം, കുടിവീരൻ,
കോരച്ചൻ, കൊറാഗതനിയൻ, ചാത്തമ്പള്ളി വിഷകണ്ഠൻ, ചിറ്റെയി ഭഗവതി, ചിറ്റോത്ത് കുരിക്കൾ, തലച്ചറ, തണ്ടാറച്ചൻ, തെക്കൻ കരിയാത്തൻ, തോട്ടുംകര ഭഗവതി, തുളുവീരൻ, പട്ടർ തെയ്യം, പടവീരൻ, പയ്യമ്പള്ളി ചന്തു, പനയാർകുരിക്കൾ, പാടാർ കുളങ്ങര വീരൻ, പാലന്തായി കണ്ണൻ, പുലിമറഞ്ഞ തൊണ്ടച്ചൻ, കാരിക്കുരിക്കൾ, പുതിയാർമ്പൻ, പെരിയാട്ടു കണ്ടർ, പെരുമ്പുഴയച്ചൻ തെയ്യം, പൊന്ന്വൻ തൊണ്ടച്ചൻ, വളയങ്ങാടൻ തൊണ്ടച്ചൻ, മനയിൽ പോതി, മണിക്കിടാക്കളും വെള്ളപ്പേരിയും, മരുതിയോടൻ കുരിക്കൾ, മാക്കപ്പോതി, മാക്കത്തിന്റെ മക്കൾ, മായ്യത്ത് വീരൻ,
മുന്നായരീശ്വരൻ, മല്ലിയോടൻ, വട്ട്യൻ പൊള്ള, വണ്ണാത്തിപ്പോതി, വാടിലൻ, വീരകൽക്കുടൻ, വെളിച്ചപ്പാടൻ തെയ്യം, വെള്ളൂർ കുരിക്കൾ,
വെള്ളുക്കുരിക്കൾ,

 • യുദ്ധദേവതമാർ

അങ്കക്കാരനും പപ്പൂരനും, അങ്കക്കുളങ്ങര ഭഗവതി, അമ്പിലേരി കുരിക്കൾ, ഏമ്പേറ്റ് തെയ്യം, അന്തിമഹാകാളി, ഊർപ്പഴശ്ശി തെയ്യം, ഭഗവതി,കയറൻ തെയ്യം, കൊറക്കോട്ട് ഭഗവതി, കുണ്ഡോറച്ചാമുണ്ഡി, കോലയാനച്ചൻ, ക്ഷേത്രപാലൻ, ഗുരുനാഥൻ, ചൂളിയാർ ഭഗവതി, പടമടക്കിത്തമ്പുരാട്ടി,
പടക്കെത്തി ഭഗവതി തെയ്യം, മടയിൽ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി, മാഞ്ഞാൾ ഭഗവതി, രക്തചാമുണ്ഡി, രക്തേശ്വരി, വേട്ടക്കൊരുമകൻ,
പുള്ളിവേട്ടക്കൊരുമകൻ, വൈരജാതൻ, വീരചാമുണ്ഡി, വീരഭദ്രൻ, വീരർകാളി, വീരാളി, പോർക്കലി,

 • നായാട്ടു തെയ്യങ്ങൾ

പുതിച്ചോൻ, പള്ളക്കരിവേടൻ, മുത്തപ്പൻ, തിരുവപ്പൻ, വയനാട്ടുകുലവൻ, വിഷ്ണുമൂർത്തി, വീരമ്പിനാർ, കലിച്ചി, കലിയൻ, കല്ലുരൂട്ടി, ചൂട്ടക്കാളി,
ചോരക്കളത്തിൽ ഭഗവതി,

 • വനദൈവങ്ങൾ

കന്നിക്കൊരുമകൻ, മലക്കാളി, ബമ്മുരിക്കൻ, കരിമുരിക്കൻ, ദൈവം, തലച്ചിലോൻ, മണിക്കുണ്ടൻ, മടന്തമ്മ, കാട്ടുമടന്ത, കാട്ടുമൂർത്തി,

 • രോഗകാരികളും രോഗഹാരികളും

അഗ്നികണ്ഠാകർണ്ണൻ, വസൂരിമാല, ഉച്ചാരതെയ്യം, മാരിത്തെയ്യങ്ങൾ, ഗളിഞ്ചൻ, പിത്താരി,

 • ദിവ്യമൃഗരൂപികൾ

അണ്ണപ്പഞ്ചുരുളി, പഞ്ചുരുളി, കാളപ്പുലി, പുലികണ്ടൻ, പുലിയൂർകാളി, പുള്ളിക്കരിങ്കാളി, പുള്ളിക്കാളി, മുതലത്തെയ്യം, ചുകന്നമ്മ, പുലിമാരുതൻ, പുലിയുരുകണ്ണൻ, മാരപ്പുലി,

 • ഊർവര്യ ദേവതമാർ

കാലിച്ചാൻ, കുറത്തിത്തെയ്യം, കുഞ്ഞാർകുറത്തി, തെക്കൻ കുറത്തി, പുള്ളിക്കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, ആടിവേടൻ, ഓണപ്പൊട്ടൻ,
കർക്കടോത്തി, കാളരാത്രി, മണവാട്ടി,

 • ആൺകോലങ്ങൾ

മലപ്പിലവൻ, വടവീരൻ, വട്ടിപ്പൂതം, വടക്കേൻ കോടിവീരൻ, മുതിച്ചേരി ദൈവം, കരിംപൂതം, കാളർഭൂതം, കുറവൻ, കുറുന്തിനിക്കാമൻ, കൈക്കോളൻ, കിഴക്കേൻ ദൈവം, കാരൻ ദൈവം, കോരച്ചൻ, അണങ്ങ്ഭൂതം, ഇളം കരുമൻ, ഉതിരപാലൻ തെയ്യം, ഉണ്ടയൻ, പേത്താളൻ,
ഗുളികൻ തെയ്യം, പുലഗുളികൻ, പുലപ്പൊട്ടൻ, പുലമാരുതൻ, പുള്ളിപ്പുളോൻ, പൂളോൻ, പൊൻമലക്കാരൻ, പൊല്ലാലൻ കുരിക്കൾ, ചുവന്നഭൂതം,തെക്കൻ വീരൻ, തൂവക്കാരൻ, ദണ്ഡദേവൻ, ധർമദൈവം, ദൈവത്താർ, നീലോൻ, ബാലിത്തെയ്യം|നെടുപാലിയൻ, പനിയൻ, പാമ്പൂരി കരുമകൻ,
പാലോട്ടു തെയ്യം, പൂമാരുതൻ തെയ്യം, പൊട്ടൻ തെയ്യം, ഭൈരവൻ തെയ്യം, മണവാളൻ, ബാലിത്തെയ്യം, ബില്ലറ, അന്തിത്തറ, അയ്യപ്പൻ തെയ്യം ,അസുരാളൻ, വെളുത്തഭൂതം,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close