KERALANEWS

ഷോറൂമിൽ നിന്ന് അടിച്ചുമാറ്റിയ കാറുമായി പെട്രോൾ പമ്പിലെത്തിയ മോഷ്ടാക്കൾ പിടിയിൽ; പ്രതികൾ ലഹരിമരുന്ന് കേസിലും അകത്തായവർ

തോണിച്ചാല്‍: യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍. മലപ്പുറം കാര്യവട്ടം തേലക്കാട് ചെറങ്ങരക്കുന്നു താളിയിൽ വീട്ടിൽ രത്നകുമാർ, കൊല്ലം കടക്കൽ കൈതോട് ചാലുവിള പുത്തൻവീട്ടിൽ അബ്ദുൽ കരീം എന്നിവരാണ് പിടിയിലായത്. മാനന്തവാടി തോണിച്ചാലിലാണ് സംഭവം. ചങ്ങാടക്കടവിലെ മലബാർ മോട്ടോഴ്സ് യൂസ്ഡ് കാർ കടയില്‍ നിന്നുമാണ് കാര്‍ മോഷണം പോയത്.

കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് വാഹനത്തിന്റെ താക്കോലെടുത്തത്. ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ട് സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനമുടമകള്‍ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷോറൂമില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്ന ധാരണയില്‍ പോലീസുകാർ മാനന്തവാടിയിലേയും പരിസരങ്ങളിലേയും പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് തോണിച്ചാലിലെ പെട്രോള്‍ പമ്പില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തുന്നത്.

രാത്രിസമയം പ്രവർത്തിക്കുന്ന പെട്രോൾ പാമ്പുകൾ കുറവായിരുന്നത് പോലീസിനെ പ്രതികളുടെ അടുത്തേക്ക് പെട്ടെന്നെത്താൻ സഹായിച്ചു.
അബ്ദുൽ കരീം പനമരം പെ‍ാലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണ്. ലഹരിമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് രത്നകുമാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close