HEALTHNEWS

ലൈം​ഗിക ബന്ധത്തിനിടെയുണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് അറിയുമോ? ഇക്കാര്യങ്ങൾ ശ്ര​ദ്ധിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല

സെക്സ് ശാരീരിക സുഖം മാത്രമല്ല, മാനസികോല്ലാസവും പ്രദാനം ചെയ്യുന്നു എന്ന് ഇന്ന് പരക്കെ അം​ഗീകരിക്കപ്പെടുന്നു. ആരോ​ഗ്യകരമായ ലൈം​ഗിക ജീവിതം ആരോ​ഗ്യകരമായ കുടുംബ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ലൈം​ഗിക ബന്ധത്തിനിടെ രസംകൊല്ലിയായി ചില അപകടങ്ങളും ഉണ്ടാകാറുണ്ട്. സെക്സിനിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ എന്തൊക്കെയെന്നു നോക്കാം.

യോനിയിലെ മുറിവുകൾ

വളരെ സാധാരണയായി സംഭവിക്കുന്ന ഒന്നാണ് ഇത്. ചിലപ്പോൾ ഇത് അണുബാധയ്ക്കും ബ്ലീഡിങിനും കാരണമാകുകയും ചെയ്യും. യോനിയിൽ ലൂബ്രിക്കേഷൻ കുറയുമ്പോഴാണ് ഇത് സംഭവിക്കുക. മിക്കപ്പോഴും ഇത് സ്വാഭാവികമായി ഉണങ്ങാറുമുണ്ട്. എന്നാൽ ചില അവസരങ്ങളിൽ ഇത് പ്രശ്നമായി മാറാറുണ്ട്.

മലദ്വാരത്തിൽ പോറലുകൾ

ഇവിടെയും വില്ലൻ ആവശ്യമായ ലൂബ്രിക്കേഷൻ ഇല്ലാതെ വരുന്നതുതന്നെ. യോനിയിലെ പോലെ ഇവിടെ സ്വാഭാവികമായി ലൂബ്രിക്കേഷൻ ഉണ്ടാവാറില്ല. അതിനാൽ തന്നെ കൃത്രിമ ലൂബ്രിക്കേഷൻ ഉപയോഗിച്ചു വേണം സെക്സിൽ ഏർപ്പെടാൻ. യോനിയെ അപേക്ഷിച്ചു മലദ്വാരത്തിൽ ബാക്ടീരിയ സാന്നിധ്യം കൂടുതലാകും. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകുന്ന മുറിവുകൾ ഗൗരവമുള്ളതാണ്.

യോനിയിൽ ചൊറിച്ചിൽ, വേദന

ഇത് വളരെ സാധാരണമാണ്. ലൈംഗികബന്ധത്തിനു ശേഷം ഇളം ചൂടു വെള്ളത്തിൽ യോനി കഴുകുന്നത് നല്ലതാണ്. വേദന കൂടുതലാണെങ്കിൽ ഡോക്ടറെ കണ്ടു മരുന്നുകൾ വാങ്ങാം.

ലിംഗത്തിൽ ഒടിവ്

ലിംഗത്തിൽ എല്ലുകൾ ഇല്ല. ബന്ധപ്പെടുന്ന സമയത്തെ രക്തപ്രവാഹം കൊണ്ടാണ് ലിംഗം വലുതാകുന്നത്. എന്നാൽ അപൂർവം അവസരങ്ങളിൽ ലിംഗം സെക്സ് വേളയിൽ ഒടിയാറുണ്ട്. സ്ത്രീകൾ മുകളിൽ വരുന്ന പോസിഷനുകളിൽ ആണ് ഇത് സംഭവിക്കുന്നത്‌.

സന്ധിവേദന

വളരെയധികം ആയാസം ഉണ്ടാകുന്ന ഒന്നാണ് സെക്സ്. കാലുകൾക്കും തുടയ്ക്കുമാണ് സെക്സ് വേളയിൽ ഏറ്റവുമധികം ആയാസം. അതുകൊണ്ടു തന്നെ ലൈംഗിക ബന്ധത്തിനുശേഷം സന്ധി വേദന കാണാറുണ്ട്‌. ചെറിയ വ്യായാമങ്ങൾ, നടത്തം എന്നിവ ശീലമാക്കിയാൽ ഇതിനു പരിഹാരമാകും. അല്ലെങ്കിൽ പൊസിഷൻ മാറ്റി പരീക്ഷിക്കാം.

ഹൃദയാഘാതം

സെക്സിനിടയിൽ ഹൃദയാഘാതം സംഭവിച്ച വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചു ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. നെഞ്ചു വേദന, എന്തെകിലും അസ്വസ്ഥത എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട ശേഷം മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുക.

തെന്നി വീഴുക

ദമ്പതികൾ ഒന്നിച്ചു കുളിക്കുന്നതിനിടയിൽ ബാത്ത്റൂമിൽ തെന്നി വീണുണ്ടാകുന്ന അപകടങ്ങൾ ഉണ്ടാകാറുണ്ട്. ഒന്നിച്ചു കുളിക്കാൻ ദമ്പതികൾ ശ്രമിക്കുമ്പോൾ കഴിവതും സോപ്പ് ഉപയോഗിക്കാതെ ഇരിക്കുക. ഒരൽപം ശ്രദ്ധ ഇവിടെ പാലിച്ചാൽ അപകടം ഒഴിവാക്കാം.

വീട്ടിലെ കാർപെറ്റ്, അടുക്കളമേശ, കാർ എന്നിവിടങ്ങൾ സെക്സിന് തിരഞ്ഞെടുക്കുന്നവർ ഉണ്ട്. എന്നാൽ ഇവിടെ നിന്നുള്ള അണുക്കൾ ചിലപ്പോൾ സെക്സിനു ശേഷം നിങ്ങൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാം. ചൊറിച്ചിൽ, ചുവന്നു തടിക്കുക എന്നിവ ഉണ്ടായാൽ സോപ്പ് ഉപയോഗിച്ചു സ്വകാര്യഭാഗങ്ങൾ കഴുകുക, അല്ലെങ്കിൽ ഒരു ആന്റിബാക്ടീരിയൽ ക്രീം സ്ഥിരമായി ഉപയോഗിക്കുക.

ലൈംഗികബന്ധത്തിനിടയുള്ള പരിക്കുകൾ മിക്കവരും പലപ്പോഴും കാര്യമാക്കിയെടുക്കില്ല. എങ്കിലും ചില അവസരങ്ങളിൽ ഇത് ഗൗരവമുള്ളതായി കാണപ്പെടാറുണ്ട്. നാണം കാരണം ഇതിനു ചികിത്സ തേടാതെ മുള്ളുകൊണ്ട് എടുക്കേണ്ടത് ഒടുവിൽ സൂചി കൊണ്ട് എടുക്കേണ്ട അവസ്ഥ ഉണ്ടാകാറുമുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close