KERALANEWSTop News

തിരുവോണ ബംപർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 12 കോടി രൂപ; രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേർക്ക്

തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 6 പേർക്ക് ഒരു കോടി രൂപയും ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച്
ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

2019 മുതൽ ഓണം ബംപറിന് ഒന്നാം സമ്മാനമായി നൽകുന്നത് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ്. ഒന്നാം സമ്മാനമായ 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപ നറുക്ക് വീഴുന്ന ആൾക്ക് ലഭിക്കും. രണ്ടാം സമ്മാനമായി ആറു പേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റു സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 54 കോടി ഏഴു ലക്ഷം രൂപ സമ്മാനമായി നൽകും. ഏജന്റ് പ്രൈസായി ആറ് കോടി 48 ലക്ഷം രൂപയും നൽകും. 300 രൂപയായിരുന്നു ടിക്കറ്റ് വില.

കോവിഡ് മഹാമാരിക്കിടയിലും തിരുവോണം ബംപറിന്റെ മികച്ച വിൽപ്പനയാണ് നടന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിപണിയിലിറക്കിയത്. ടിക്കറ്റ് വരുമാനത്തില്‍ നിന്ന് 126 കോടി 56 ലക്ഷം രൂപ സര്‍ക്കാരിന് വരുമാനമായി ലഭിച്ചിട്ടുണ്ട്. സമ്മാന-കമ്മീഷന്‍ ചിലവുകള്‍ക്ക് ശേഷം 30 കോടി 54 ലക്ഷം സർക്കാരിന് ലാഭമായി ലഭിച്ചു. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതില്‍ നിന്ന് 23 കോടി സര്‍ക്കാരിന് ലാഭമായി ലഭിച്ച്‌. കഴിഞ്ഞ വർഷവും കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതാണ് ഇത്തവണ നേട്ടമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close