KERALANEWSTop News

പണമില്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ചു; തിരുവോണം ബംപറിൽ ഗൃഹനാഥന് ഭാഗ്യദേവതയുടെ കടാക്ഷം; രണ്ടാം സമ്മാനം നേടി ആലപ്പുഴ സ്വദേശി

ആലപ്പുഴ: പേരക്കുട്ടിയെ ചികിത്സിക്കാൻ പണമില്ലാതെ വിഷമിച്ച ഗൃഹനാഥന് തിരുവോണം ബംപറിലൂടെ ലഭിച്ചത് ഒരു കോടി രൂപ. ഇരുപതിനായിരം രൂപ ഇല്ലാത്തതിനാൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ച ആലപ്പുഴ സ്വദേശി എ. നവാസിനെയാണ് ഭാഗ്യദേവത തേടിയെത്തിയത്. തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് നവാസിന് ലഭിച്ചത്.

നവാസിന്റെ മകളുടെ മകൾ നസ്രിയ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന് കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പതിനഞ്ച് ദിവസത്തെ ചികിത്സയ്ക്കും, ആശുപത്രി ചിലവുകൾക്കുമായി ഇരുപതിനായിരത്തോളം രൂപ ചിലവ് വരും. ഇത്രയും പണം കൈയിൽ ഇല്ലാത്തതിനാൽ പിന്നീട് വരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത നവാസ് വാടക വീട്ടിലാണ് താമസം. ഒരു സ്വകാര്യ ഭക്ഷ്യോൽപന്ന നിർമാണ കമ്പനിയിൽ പൊറോട്ട ഉണ്ടാക്കുന്ന ജോലിയാണ് നവാസിന്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close