Breaking NewsKERALANEWSTop News

തിരുവോണം ബംപർ വയനാട് സ്വദേശിക്ക്; ദുബായിയിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി ഇനി കോടിപതി

ദുബായ്: കേരളം കാത്തിരുന്ന ആ ഭാഗ്യവാനെ കണ്ടെത്തി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ജേതാവായത് വയനാട് പനമരം സ്വദേശി സെയ്തലവിയാണ്. ഇപ്പോൾ ദുബായിയിലെ ഹോട്ടൽ ജീവനക്കാരനാണ് സെയ്തലവി. സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് സുഹൃത്ത് ഉടനെ വയനാട്ടിലെ സെയ്തലവിയുടെ കുടുംബത്തിന് കൈമാറും.

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെയാണ് നടന്നത്. TE 645465 നമ്പർ ഭാഗ്യക്കുറിയാണ് ഒന്നാം സമ്മാനം നേടിയത്. ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിൽ മുരുകേഷ് തേവർ എന്ന ഏജന്റാണ്. TA- 945778 TB – 265947 , TC – 537460, TD – 642007 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close