
കോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രതികൂലമായെങ്കിലും അതിജീവതയും ഒപ്പം സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകൾക്കും വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. കന്യാസ്ത്രീയെ പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയെ #അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് നിറഞ്ഞിരിക്കുകയാണ്. കന്യാസ്ത്രീക്ക് പിന്തുണ അറിയിയിച്ച് കത്തെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്.
സമൂഹത്തിൽ ഉന്നതിയിലുള്ള പലരും കത്തുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ക്യാമ്പയിനിന്റെ ഭാഗമായി എഴുതിയ ആ കത്തുകൾ കന്യാസ്ത്രീളിലേക്ക് എത്തിയ വാർത്തയാണ് പറക്കുന്നത്. കത്തുകൾ അവർ വായിക്കുന്ന ചത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ആയിരത്തിലേറെ കത്തുകളാണ് ഒരൊറ്റ ദിവസം കൊണ്ട് കന്യാസ്ത്രീകളെ തേടി എത്തിയത്. കത്തുകൾക്ക് പുറമേ ഇ-മെയ്ലുകളായും അവർക്ക് പിന്തുണയുമായി സന്ദേശങ്ങൾ എത്തുന്നുണ്ട്.
’ പ്രിയപ്പെട്ടവരേ, ആയിരത്തിലേറെ കത്തുകളാണ് ഒരൊറ്റ ദിവസം കൊണ്ട് അവരെ തേടി എത്തിയത്, കത്തുകൾ അവർ വായിക്കുകയാണ്. നമ്മുടെ സ്നേഹവും കരുതലും സാഹോദര്യവും അവരിലേക്കെത്തുന്നു.❤️❤️ അവർ എല്ലാവരും വളരെ സന്തോഷത്തിലാണ്’ സിസ്റ്റർമാർ കത്തുകൾ വായിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ കുറിപ്പാണിത്. സംവിധായകയുമായ ഗീതു മോഹൻദാസ്, നടി പാർവതി തിരുവോത്ത്, എഴുത്തുകാരായ കെ.ആർ. മീര, സുനിൽ പി. ഇളയിടം, സംവിധായകൻ ജിയോ ബേബി, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ ഉൾപ്പെടെ നിരവധി പേർ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു.
2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണൻ സെഷൻ കോടതി വിധി പുറപ്പെടുവിച്ചത്. സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസിൽ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോൾ നീതി തേടി കന്യാസ്ത്രീകൾക്ക് തെരുവിൽ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉൾപ്പെടെ ഉണ്ടായത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..