NEWSWORLD

പൊതുനിരത്തിൽ വ്യാപാരിയെ ആക്രമിച്ച് മോഷണം ; മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വർഷം ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി

ദുബൈ: ദുബെെയിൽ വ്യാപാരിയെ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ച് പണം മോഷ്ടിക്കുകയും ചെയ്ത കേസിൽ പ്രതികൾക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ദേഹോപദ്രവമേൽപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് മൂന്ന് വർഷം ജയിൽ ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്. മൂന്ന് വിദേശികളാണ് പ്രതികൾ.

പൊതു നിരത്തിൽ വെച്ചാണ് മൂന്നംഗ സംഘം വ്യാപാരിയെ തടഞ്ഞുനിർത്തി ഉപദ്രവിച്ചതും വ്യാപാരിയുടെ പക്കലുണ്ടായിരുന്ന 12,300 ദിർഹംസംഘം കൊള്ളയടിച്ചതും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. മൂന്നംഗ സംഘം തന്നെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചുവെന്നും പണം തട്ടിയെന്നും കാണിച്ച് വ്യാപാരി പരാതി നൽകുകയായിരുന്നു. മോഷ്‍ടാക്കളിലൊരാൾ തന്റെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പക്കലുണ്ടായിരുന്ന ഡോളറുകൾ യുഎഇ ദിർഹമാക്കി മാറ്റാനായി ഒരു മണി എക്സ്ചേഞ്ച് സെന്ററിൽ പോയി തിരികെ വരുമ്പോൾ പ്രതികൾ തന്നെ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഒരിടത്തുവെച്ച് തന്നെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും ചെറിയ കത്തികൊണ്ട് രണ്ട് തവണ കുത്തുകയുമായിരുന്നു.

സംഘത്തിലൊരാൾ ഈ സമയം പഴ്‍സ് കൈക്കലാക്കുകയും ചെയ്‍തുവെന്ന് പരാതിയിൽ പറഞ്ഞു. പരാതി ലഭിച്ചതിന് പിന്നാലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ദുബൈ പൊലീസ്, പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close