KERALANEWS

കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ ; ദുരൂഹത

കോട്ടയം: കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ. പായിപ്പാട് സ്വ​ദേശികളായ സുനിൽ, സന്തോഷ്, ജയകുമാർ എന്നിവരാണ് മരിച്ചത്. തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടിൽ മുങ്ങിമരിച്ച നിലയിലാണ് സുനിൽകുമാറിനെ കണ്ടെത്തിയത്.

തൊട്ടടുത്തുള്ള ശ്മശാനത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാർ എന്നയാളെ വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിയിൽ സുനിലും സത്യനും ഒരുമിച്ച് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close