KERALANEWSTop News

കൗണ്‍സിലർമാർക്ക് ഓണ സമ്മാനമായി പണം; തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്റെ ഓഫിസ് സീൽ ചെയ്‌തു; വിജിലന്‍സ് ആവശ്യപ്രകാരം നടപടി

കാക്കനാട്: കൗണ്‍സിലർമാർക്ക് ഓണ സമ്മാനമായി പണം നല്‍കിയെന്ന പരാതി ഉയർന്ന തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ ഓഫീസ് നഗരസഭാ സെക്രട്ടറി സീൽ ചെയ്തു. വിജിലന്‍സ് ആവശ്യപ്രകാരമാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി. നഗരസഭയിലെ സിസി ടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് ഓഫീസ് പൂട്ടാന്‍ വിജിലന്‍സ് നിർദേശിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടിസ് നഗരസഭ ചെയർപേഴ്സൺൻ്റെ ഓഫിസിനുമുന്നിൽ സെക്രട്ടറി പതിപ്പിച്ചു.

ഓഫിസ് മുറിക്കകത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന സർവർ, സിപിയു, ഹാർഡ്ഡിസ്ക് എന്നിവ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് മുറി സീൽ ചെയ്തത്. വിജിലൻസിന്‍റെ അനുമതിയില്ലാതെ ഇനി തുറക്കരുതെന്നാണ് നിർദേശം.വിജിലൻസ് നടപടിയെ നിയമപരമായി നേരിടുമെന്ന് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു. ചെയർപേഴ്സന്‍റെ മുറിയിലുള്ള സിസി ടി വി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുറി പൂട്ടി സീൽ ചെയ്തിരിക്കുന്നത്.

ഹാർഡ് ഡിസ്ക്, മോണിറ്റർ, സി പി യു തുടങ്ങിയ ഉപകരണങ്ങൾ തെളിവായി സംരക്ഷിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശേഖരിച്ച സിസി ടി വി ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്ന സിസി ടി വി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ പണമായിരുന്നുവോ എന്നുള്ള കാര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് മുറി സീൽ ചെയ്തിരിക്കുന്നതെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close