INDIANEWSTop News

222ൽ 217 സീറ്റും നേടി; ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം; പലയിടത്തും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ തകർന്നടിഞ്ഞത് സിപിഎമ്മും തൃണമൂലും

അഗര്‍ത്തല: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയവുമായി ബിജെപി. തൃണമൂലിനെയും സിപിഎമ്മിനേയും നിഷ്പ്രയാസം തൂത്തെറിഞ്ഞ് ബിജെപി വിജയം നേടിയത് 217 സീറ്റിൽ. സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ കഴിയുമെന്ന തൃണമൂലിന്റെ പ്രതീക്ഷയ്‌ക്കും അവസാനമായി. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്.

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ ത്രിപുരയിലെ വിവധ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 217 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. സിപിഎം മൂന്നിടത്ത് വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ടിഐപിആര്‍എ മോത്ത എന്നിവര്‍ ഒരു സീറ്റിലും വിജയിച്ചു സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ എത്തിയ തൃണമൂലിന് കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനായില്ല. പലയിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞടുക്കപ്പെട്ടത്.

അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ 334 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 329 ഇടത്താണ് വിജയിച്ചത്. 112 ഇടങ്ങളില്‍ എതിരില്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടത്. അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ എതിരില്ലാതെയാണ് ബിജെപിയുടെ വിജയം. 51 സീറ്റുകളും ബിജെപി നേടി.

സിപിഎം അംപാസ പഞ്ചായത്തിലെ ഒരുവാര്‍ഡിലും കൈലാഷ് നഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലും പനിസാഗര്‍ നഗര്‍ പഞ്ചായത്തിലെ ഒരുവാര്‍ഡിലുമാണ് വിജയം നേടിയത്. അംപാസയിലെ ഒരൂവാര്‍ഡിലാണ് തൃണമൂലും വിജയിച്ചത്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. 2018ല്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്.

34 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടും. 36 പേർ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close