Breaking NewsKERALANEWSTop News

ദുരന്തം ലാൻഡിം​ഗിനിടെ; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ആശുപത്രിയിൽ; മോദിയെ വിവരം ധരിപ്പിച്ച് പ്രതിരോധ മന്ത്രി; രാജ്നാഥ് സിം​​ഗ് സംഭവ സ്ഥലത്തേക്ക് തിരിച്ചു

ഊട്ടി: സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടു. ദുരന്തം ലാൻഡിം​ഗിനിടെയാണ് സംഭവിച്ചതെന്ന് റിപ്പോർട്ട്. സംഭവത്തെ പറ്റിയുള്ള വിവരം മോദിയെ ധരിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​​ഗ്. മന്തി ഉടൻ സംഭവ സ്ഥലത്ത് എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് എൺപത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നാല് പേർ മരിച്ചു. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുണ്ടായിരുന്നു. സൈന്യം അപകട സ്ഥലത്തെത്തി. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് ലഭ്യമായ വിവരം. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട് എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയൊരു സ്ഥിരീകരണമുണ്ടായിട്ടില്ല. അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും ജീവനോടെ രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തിൽ ഹെലികോപ്ടറിലുണ്ടായിരുന്നവരുടെ ആരോഗ്യനിലയിൽ അതീവ ആശങ്ക തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് എത്തും എന്നും സൂചനയുണ്ട്.

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്. കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിച്ച ശേഷമാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.

ഷിംലയിലെ സെയ്ന്റ് എഡ്വാർഡ് സ്‌കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി സേനയിലെത്തിയ ജനറൽ റാവത്ത് ഗോർഖ റെജിമെന്റിൽ നിന്നുള്ളയാളാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close