KERALANEWSTrending

ബസിനെ ഓവർടേക്ക് ചെയ്തുള്ള വരവ്; സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നിലേക്ക് തെറിച്ചുവീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തിൽ ദാരുണ മരണം. സന്യാസിയോട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. ജിമ്മി ഓടിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ നെടുങ്കണ്ടം എസ്എൻഡിപി ജംഗ്ഷനിലാണ് അപകടം നടന്നത്.

സ്‌കൂട്ടർ ബസിനെ ഓവർടേക്ക് ചെയ്യുകയായിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിമ്മി സ്‌കൂട്ടിയിൽ തെറിച്ച് ബസിൽ ഇടിച്ചു. ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കനായില്ല. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഏതാനും ദിവസങ്ങൾക്ക് മുൻപ് നെടുങ്കണ്ടം കിഴക്കേ കവലയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close