KERALANEWS

നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ; ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നു; ഇനി മുതൽ സംവരണം ലഭിക്കും

ന്യൂഡല്‍ഹി: നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. സാമൂഹ്യ നീതി വകുപ്പ് ഇത് സംബന്ധിച്ച ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കി. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷനും നിരവധി മന്ത്രാലയങ്ങളുമായും നടത്തിയ ചർച്ചക്കൊടുവിലാണ് ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കിയത്.

ഒബിസി പട്ടികയിൽ ഉൾപെടുത്തുന്നതോടെ ഇനിമുതല്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിനുമുള്ള 27 ശതമാനം സംവരണവും ഇവർക്ക് ലഭിക്കും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ‘മൂന്നാം ലിംഗ’ക്കാരായി അംഗീകരിച്ചും അവര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ 25 പിന്നാക്ക വിഭാഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടാനായി കാത്തിരിക്കുന്നുണ്ട്. ഒബിസി പട്ടികയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജി.രോഹിണി കമ്മിഷന്റെ ശുപാര്‍ശകളും പരിഗണിക്കും. വിഷയം ഏറെ സങ്കീര്‍ണമായതിനാല്‍ അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന ശേഷമേ ഒബിസി ലിസ്റ്റ് പുതുക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close