INSIGHTKERALANEWSTrending

“മൂത്രമൊഴിക്കാൻ സേഫ്റ്റി പിൻ വേണം” ; എനിക്ക് ജീവിക്കണം.. ജീവിച്ചേ മതിയാകൂ..; അനന്യയ്ക്ക് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയുടെ ദുരിതത്തിൽ നന്ദനയും

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതം തന്നെ ദുരിതത്തിലാഴ്ന്നു പോയ അനന്യയെ കേരളക്കര മറന്നുകാണില്ല. പെണ്ണായി ജീവിക്കാനുള്ള ആഗ്രഹത്തിന് പുറത്ത് ചെയ്ത ശസ്ത്രക്രിയ പരാജയമായപ്പോൾ ആരോടും പരാതി പറയാതെ സ്വന്തം വേദനകളെ കടിച്ചമർത്തി. നിയമസഭ ഇലക്ഷനുപോലും മുന്നിട്ടറിങ്ങിയ ആ കരുത്ത് കടന്നു പോയ ദിവസങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത വേദനയിലൂടെയാകും. പിടിച്ചുനിൽക്കാൻ പറ്റാത്ത ആയ സമയത്ത് ആവും ഒരു പക്ഷേ ആ പാവം ആത്മഹത്യ എന്ന കടും കെെയ്ക്ക് ഒരുങ്ങിയത്.

ഇതുപോലെ നമ്മുക്ക് ചുറ്റും ശരിയായ രീതിയിലല്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പരിണിതഫലങ്ങൾ അനുഭവിക്കുന്നവർ ഏറെയുണ്ട് തുറന്നു പറയാനുള്ള പേടി കാരണമോ അതൊ മറ്റൊരാൾ എന്ത് വിചാരിക്കുമോ എന്ന് ചിന്തിക്കുന്നവരുടെയിടയിൽ തന്റെ ദുരിതങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നന്ദന.

ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്‌വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. കൊല്ലം പുനലൂര്‍ സ്വദേശി നന്ദന സുരേഷാണ് രണ്ട് വർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയിലൂടെ ആണിൽ നിന്ന് പെണ്ണിലെയ്ക്ക് നടന്നുകയറിയത്. പക്ഷേ രണ്ട് വർഷത്തിനിപ്പുറം ആ നടന്നത് പൂർത്തികരിക്കാനാകുമോ എന്ന സംശയത്തിലാണ് നന്ദന. ഇപ്പോൾ നന്ദനക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ സേഫ്റ്റി പിന്ന് ആവശ്യമാണ്. പിന്ന് കൊണ്ട് കൊണ്ട് ദ്വാരം ഉണ്ടാക്കി മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കുകയുള്ളു. പിൻ ഉപയോഗിച്ച് കുത്തുന്നതു കൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയുന്നില്ല.

കലൂരിലെ കടകളിൽ കയറിയിറങ്ങിയും കോൺക്രീറ്റ് പണിക്ക് പോയൊക്കെയുമാണ് ആണിൽ നിന്ന് പെണ്ണിലെയ്ക്ക് എന്ന ആ​ഗ്രഹം സാധിച്ചെടുത്തത്. കെെയിൽ ഉണ്ടായിരുന്ന മുഴുവൻ പണവും നൽകി 2019 ഒക്ടോബറില്‍ തമിഴ്‌നാട്ടിലെ ശരവണ ആശുപത്രിയിൽ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്ന് എന്നാണ് നന്ദന പറയുന്നത് എന്നാൽ പീന്നിട് എവിടയൊ ചെറിയ ഒരു പാളിച്ച നടുവിൽ തുടങ്ങുന്ന വേദന വയറിനെയും കെെയ്യടക്കി യോനിയിലെയ്ക്ക് മാറുമ്പോൾ വേദന താങ്ങാനാവാതെ ആ പാവം നിലത്തു കിടന്ന് പുളയുകയാകും.

മൂത്രശങ്ക ഏറുമ്പോൾ പിൻ ഉപയോഗിച്ച് ചെറുതായി ഒന്നു കുത്തും അപ്പോൾ കുറച്ചു മൂത്രം പോകും പക്ഷേ മൂത്രത്തെക്കാൾ ഉപരി രക്തമാകും ശരീരത്തിൻ നിന്ന് ഒഴുകുക. പിൻ ഉപയോഗിച്ച് കുത്തുന്നതു കൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയില്ല. ശസ്ത്രക്രിയ കഴിഞ്ഞുണ്ടായ അണുബാധ മൂലമാണന്നായിരുന്നു കാണിച്ച ഡോക്ടർമാരുടെ മറുപടി. കയറിയിറങ്ങാൻ ഇനി ആശുപത്രികളില്ലന്ന് പറയാം. സാധാരണ നിലയില്‍ പൂര്‍ത്തിയാക്കേണ്ട മാനദണ്ഡങ്ങളൊന്നും ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയക്ക് ശേഷം ചെയ്തിരുന്നില്ല. സര്‍ജറി കഴിഞ്ഞതായി വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ല.

ആദ്യഘട്ടത്തില്‍ നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ സ്വാഭാവികമായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് വര്‍ദ്ധിച്ചുവരുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നന്ദന പറഞ്ഞു. ഇടയ്ക്ക് മധുരയിലെ ആശുപത്രിയിൽ നിന്ന് ഒന്നുകൂടെ ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞ് വിളിച്ചിരുന്നങ്കിലും പണത്തിന്റെ ദൗർബല്യം വേണ്ടന്ന് വെക്കാൻ പ്രേരിപ്പിച്ചു.

പീന്നിട് ഉണ്ടായ ദേഷ്യത്തിൽ എറിഞ്ഞു പൊട്ടിച്ച ഫോണിലൂടെ നമ്പറും നഷ്ടമായി. ചികിത്സയിലെ പിഴവ് എന്തായിരുന്നു വെന്ന് പോലും ഇപ്പോഴും നന്ദനയ്ക്ക് അറിയില്ല. മധുരയിലെ ആശുപത്രി ഒരു മെഡിക്കൽ റെക്കോർഡ്സും നന്ദനയ്ക്ക് നൽകിയിട്ടുമില്ല. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതോടെ പ്രതിസന്ധിയിലായ നന്ദന പ്രാഥമിക കൃയകള്‍ പോലും നിര്‍വ്വഹിക്കാനാകാതെ വേദനയനുഭവിക്കുകയാണ് ഇനിയുള്ള അവസാന പ്രതീക്ഷ സര്‍ക്കാരാണ്. സര്‍ക്കാരിന്റെയോ സുമനസ്സുകളുടെയോ സഹായമില്ലാതെ മറ്റൊരു സര്‍ജറിയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്ന് നന്ദന പറയുന്നത്. ഇപ്പോൾ നന്ദനയ്ക്ക് ഒരു അപേക്ഷ മാത്രമെയുള്ളു.. സർക്കാർ കനിയണം ജീവിക്കാനുള്ള ആ​ഗ്രഹമാണ്..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close