
തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ ആളെ ഒഴുക്കിൽ പെട്ട് കാണാതായി. തിരുവട്ടാര്‍ അണക്കരയില്‍ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത്. തിരുവനന്തപുരം തിരുവട്ടാറിൽ കുളിക്കാനായി ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ചെറുപ്പണയ്ക്ക് സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്തമഴ കാരണം പെരുംചാണി അണയില്‍നിന്നും ജലം തുറന്ന് വിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡേവിഡ് വെള്ളത്തില്‍ ഒഴുകിപ്പോയത്. കരയില്‍ ഉണ്ടായിരുന്നവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസിനെയും ഫയര്‍ ഫോഴ്സിനും വിവരം അറിയിച്ചു.
ആറ്റില്‍ ഒഴുക്ക് കൂടുതല്‍ ആയതിനാലും പാറക്കെട്ട് നിറഞ്ഞ പ്രദേശം ആയതിനാലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവട്ടാര്‍ പോലീസും കുലശേഖരം ഫയര്‍ ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
അതേസമയം തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്