KERALANEWSTop News

ലഹരിമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ചോക്ലേറ്റിലും ച്യൂയിംഗത്തിലും; പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നുകൾ പിടിച്ചെടുത്ത് എൻസിബി; തലസ്ഥാനത്ത് വൻ ലഹരിവേട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ ലഹരിവേട്ട. മിഠായികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പിടിച്ചെടുത്തു. ചോക്ലേറ്റിലും ച്യൂയിംഗത്തിലുമാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.

തിരുവനന്തപുരത്തെത്തിയ പാര്‍സലില്‍ നിന്നും മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എല്‍എസ്ഡിയുമാണ് നര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും ചോക്ലേറ്റുകളും അടക്കം ചെയ്ത സമ്മാനപ്പൊതികള്‍ ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ എന്‍സിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്നാട്ടിലും എന്‍സിബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡില്‍ നിന്നും പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close