INDIANEWSSPORTSTrending

ട്വൻറി 20 ലോകകപ്പ്; വരാനിരിക്കുന്നത് തീ പാറുന്ന മത്സരങ്ങൾ; ഇന്ത്യയുടെ ആദ്യ എതിരാളികൾ പാകിസ്ഥാൻ!

ദുബായ്: നടക്കാനിരിക്കുന്ന ട്വൻറി 20 ലോകകപ്പിൻറെ മത്സരക്രമം പുറത്തുവിട്ടു. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി പാകിസ്താനാണ്. ഒക്ടോബ‍ർ 23ന് മെൽബണിൽ വെച്ചായിരിക്കും ഇന്ത്യ-പാക് മത്സരം. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിൻഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.

യോഗ്യതാ റൗണ്ടിൽ അടക്കം ആകെ 16 ടീമുകൾ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സൂപ്പർ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ശ്രീലങ്കയും സ്കോട്‌ലൻഡും ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചേക്കും.

ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെമി ഫൈനൽ സിഡ്‌നി, അഡ്‍ലെയ്‌ഡ് എന്നിവിടങ്ങളിലും ഫൈനൽ മെൽബണിലും നടക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close