Breaking NewsNEWSSocial MediaTop NewsWORLD
ട്വിറ്റർ സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവുമൊഴിഞ്ഞ് ജാക് ഡോർസി; പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സിഇഒ

ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു. ചീഫ് ടെക്നോളജി ഓഫീസറായിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളാകും പുതിയ സി.ഇ.ഒ. താൻ രാജിവെക്കുന്ന കാര്യം ട്വീറ്റിലൂടെയാണ് ജാക്ക് ഡോർസി പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.
‘ജാക്കിനും മുഴുവൻ ട്വിറ്റർ ടീമിനും അഗാധമായ നന്ദി. ഭാവിയെകുറിച്ച് വളരെയേറെ ആവേശഭരിതനാണ്’ -ബോംബെ ഐ.ഐ.ടി പൂർവവിദ്യാർഥി കൂടിയായ അഗർവാൾ ട്വീറ്റ് ചെയ്തു.