Breaking NewsKERALANEWS
പത്തനംതിട്ടയിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു

പത്തനംതിട്ട: ആറന്മുളയിൽ വാഹനം ഇടിച്ചു മരിച്ചു രണ്ട് മരണം. കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിൽ ആറന്മുള പുന്നംതോട്ടത്തിന് സമീപത്താണ് വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെ അപകടം നടന്നത്. രണ്ടു സുവിശേഷകരാണ് മരിച്ചതെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാർ ഇടിച്ചതിനെ തുടർന്ന് പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് താമസം നേരിട്ടതായി പരാതിയുണ്ട്.
പരുക്കേറ്റ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ അടുത്ത ആളിനെ കയറ്റാൻ വാഹനം ലഭിച്ചില്ല. പിന്നീട് ഇതുവഴിയെത്തിയ കാറിലാണ് രണ്ടാമത്തെ ആളെ ആശുപത്രിയിലെത്തിച്ചത്. രണ്ടു പേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവർ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.