NEWSWORLD

യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; 3.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ശക്തമായ കാറ്റ് ശനിയാഴ്‍ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അറേബ്യന്‍ ഗള്‍ഫില്‍ പൊതുവെ കടല്‍ പ്രക്ഷുബ്‍ധമായിരിക്കും.

ശക്തമായ കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്‍ച വൈകുന്നേരം 3.30 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ എട്ട് മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുവെ തണുത്ത കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രവചനം. ശനിയാഴ്‍ച രാത്രിയിലും ഞായറാഴ്‍ച രാവിലെയും അന്തരീക്ഷ ആര്‍ദ്രത കൂടുതലായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close