INDIANEWS

എൻസിബിയുടേത് സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ബഹളമുണ്ടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമം; കപിൽ സിബലിന് പിന്നാലെ എൻസിബിക്കെതിരെ ആരോപണവുമായി ഉദ്ധവ് താക്കറെയും

ലഹരി പാർട്ടി കേസിൽ എൻസിബിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്ത്. ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ബഹളമുണ്ടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കേസിൽ അന്വേഷണം നടത്തുന്ന നാഷണൽ നർക്കോട്ടിക്‌സ് ബ്യുറോ നടത്തുന്നതെന്നാണ് താക്കറെ ആരോപിച്ചത്.

നേരത്തെ ഈ കേസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും രംഗത്തുവന്നിരുന്നു. അറസ്റ്റിലായ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചതായോ കൈവശംവെച്ചതായോ തെളിവില്ലെന്നും ലഖിമ്പുർ ഖേരി സംഭവത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ആണ് കേന്ദ്രസർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് കബിൽ സിബൽ ആരോപിച്ചത്.

ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ 18 പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ മാസം രണ്ടിനായിരുന്നു ആര്യൻ ഖാൻ ഉൾപ്പെടയുള്ളവരെ ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

കേസിൽ ആര്യൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ വരുന്ന ബുധനാഴ്ച മുംബൈ എൻഡിപിഎസ് പ്രത്യേക കോടതി വിധി പറയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close