NEWSSPORTS

യുവേഫ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജിയും ഇന്ന് നേർക്കുനേർ; മെസ്സി കളിച്ചേക്കും

പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. പി.എസ്.ജി നിരയിൽ പരിക്ക് പറ്റി പുറത്തുപോയ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചേക്കും. മാഞ്ചസ്റ്റർ സിറ്റിക്ക് മധ്യനിര താരം ഗുണ്ടഗോന്റെ സേവനങ്ങൾ നഷ്ടമാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്. മറുവശത്ത് പി.എസ്.ജി തകർപ്പൻ ഫോമിലാണ്. മെസ്സിയെ കൂടാതെ നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങളാണ് പി.എസ്.ജിയുടെ കരുത്ത്. പക്ഷെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ക്ലബ് ബ്രുഗയ്‌ക്കെതിരെ പി.എസ്.ജി സമനില വഴങ്ങിയിരുന്നു.കാൽമുട്ടിന് പരിക്കേറ്റ് നാല് മത്സരങ്ങൾ നഷ്ടമായ ഇറ്റലീയുടെ മധ്യനിരക്കാരൻ മാർക്കോ വെറാട്ടി ടീമിൽ ഉണ്ടാവുമെന്ന് പി.എസ്.ജി പരിശീലകൻ പോചെറ്റിനോ സ്ഥിരീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close