NEWSSPORTS

യുവേഫ ചാമ്പ്യൻസ് ലീഗ്; മുഹമ്മദ് സല വീണ്ടും താരമായി; കരുത്തന്മാരുടെ പോരാട്ടത്തിൽ അത്ലറ്റിക്കോയെ തകർത്ത് ലിവർപൂൾ

മാഡ്രിഡ് : മാഡ്രിഡിൽ സ്വന്തം കാണികളുടെ മുന്നിൽ അത്ലറ്റിക്കോയെ തകർത്ത് ലിവർപൂൾ. സൂപ്പർ താരം അന്റോണി ഗ്രീസ്മാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. ലിവർപൂളിനായി മുഹമ്മദ് സല രണ്ടു ഗോളുകളും നാബി കീറ്റ ഒരു ഗോളും നേടി. അത്ലറ്റിക്കോയുടെ രണ്ടു ഗോളുകളും നേടിയത് ഗ്രീസ്മാൻ ആണ്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ സല ലിവർപൂളിന് ലീഡ് നൽകി. അത്ലറ്റികോയുടെ പ്രതിരോധത്തെ കബളിപ്പിച്ച് മാനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ വലയിലെത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം നാബി കീറ്റ തകർപ്പൻ ഒരു വോളിയിലൂടെ ലിവർപൂളിന്റെ ലീഡുയർത്തി. എന്നാൽ 20, 34 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെ ഗ്രീസ്മാൻ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. ആദ്യം പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ാം മിനിറ്റിൽ ഗ്രീസ്മാൻ ചുവപ്പ് കണ്ട് പുറത്തായത് അത്ലറ്റിക്കോക്ക് തിരിച്ചടിയായി. 78ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സല ലിവർപൂളിനെ വിജയത്തിലെത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close