NEWSSPORTS

യുവേഫ നേഷൻസ് ലീഗ്; മൂന്നാം സ്ഥാനത്തിനായി ബെൽജിയവും ഇറ്റലിയും

ടുറിൻ : യുവേഫ നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയവും ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 6.30-ന് ടുറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. നേരത്തെ സെമിഫൈനലിൽ സ്പെയിനിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. ബെൽജിയും ഫ്രാൻസിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബെൽജിയത്തിന്റെ തോൽവി.

ലോക ഒന്നാം നമ്പർ ടീമാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും ബെൽജിയത്തിനു നേടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ ഇനിയൊരു അവസരത്തിനായി ബെൽജിയം ഇനിയും കാത്തിരിക്കണം. ഇറ്റലിക്ക് കഴിഞ്ഞ മത്സരത്തിലെ തോൽവി ഒഴിച്ചാൽ തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് റോബർട്ടോ മാൻസിനിയും സംഘവും സെമിഫൈനൽ വരെ എത്തിയത്. യാനിക് കരാസ്‌കോ, കെവിൻ ഡി ബ്രൂയ്ൻ, റൊമേലു ലുക്കാക്കു തുടങ്ങിയവരാണ് ബെൽജിയത്തിന്റെ താരങ്ങൾ. ഇറ്റലിക്ക് പെല്ലെഗ്രിനി, ചീസ, ബെറാർഡി എന്നിവരാണ് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close