NEWSSPORTS

യുവേഫ നേഷൻസ് ലീഗ്; ഇന്ന് ബെൽജിയം-ഫ്രാൻസ് രണ്ടാം സെമിഫൈനൽ പോരാട്ടം

ടുറിൻ : യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയവും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.15-ന് ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ലോക ഒന്നാം നമ്പർ ടീമാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും ബെൽജിയത്തിനു നേടാൻ സാധിച്ചിട്ടില്ല എന്നുള്ളത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഇന്നത്തെ മത്സരത്തിൽ ഫ്രാൻസിനെ കീഴടക്കി ഫൈനൽ ബെർത്ത് ഉറപ്പിക്കാനാണ് ഏദൻ ഹസാർഡും സംഘവും ഇറങ്ങുന്നത്. ലുക്കാക്കു, ഡി ബ്രൂയ്ൻ എന്നീ താരങ്ങളുടെ കരുത്തിൽ ബെൽജിയം ഇറങ്ങുമ്പോൾ മറുവശത്ത് എമ്പാപ്പെ, ബെൻസേമ, പോഗ്ബ, ഗ്രീസ്മാൻ, വരാനെ തുടങ്ങിയ വമ്പന്മാരാണ് ഫ്രാൻസിന്റെ നിരയിൽ അണിനിരക്കുന്നത്. ഈ മത്സരത്തിലെ വിജയി ഫൈനലിൽ സ്പെയിനിനെ നേരിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close