INDIANEWS

ഡൽഹിയിലെ മലിനവായു വരുന്നത് പാകിസ്ഥാനിൽ നിന്ന്; സുപ്രീം കോടതിയിൽ ഉത്തർ പ്രദേശ് സർക്കാരിന്റെ വിചിത്ര വാദം; മലിനക്കാറ്റ് താഴെ യുപിയിലേക്ക് വരുന്നെന്നും സർക്കാർ കോടതിയിൽ

ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ മലിനമായ വായു വരുന്നത് പാകിസ്ഥാനിൽ നിന്നാണെന്ന് ഉത്തർ പ്രദേശ് സർക്കാർ. സുപ്രീം കോടതിയിലാണ് യുപി സർക്കാർ ഈ വിചിത്ര വാദം ഉന്നയിച്ചത്. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കുമെന്നും യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നും യുപി സർക്കാർ വാദിച്ചു.

അതേസമയം ഈ വിചിത്രവാദത്തെ സിജെഐ എൻവി രമണ പരിഹസിച്ചു. അതിനാൽ പാക്കിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണോ എന്നും രമണ ചോദിച്ചു. ദില്ലിയിലെ വായുമലിനീകരണം കൂടിയ സാഹചര്യത്തിൽ കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിർമ്മാണം നിർത്തിവയ്ക്കുന്നത് വിപരീദഫലം ചെയ്യുമെന്ന് ദില്ലി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

ആശുപത്രി അടക്കമുള്ള ഹെൽത്ത് കെയർ സെന്ററുകളുടെ നിർമ്മാണം നിർത്തിവെക്കേണ്ടി വരുമെന്നും ഇത് ആരോഗ്യമേഖലയെ ബാധിക്കുമെന്നുമായിരുന്നു ദില്ലി സർക്കാരിന്റെ വാദം. ദില്ലിയിലെ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിനെയും തലസ്ഥാനത്തോട ചേർന്നുകിടക്കുന്ന സംസ്ഥാനങ്ങളെയും സുപ്രീം കോടതി നിശിദമായി വിമർശിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇത് തടയാനുള്ള പദ്ധി സമർപ്പിക്കണമന്നും കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close