KERALANEWSTop NewsUncategorized

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത; ഉത്ര വധക്കേസിൽ കോടതി വിധി നാളെ

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരതയ്ക്ക് നാളെ കോടതി വിധി പറയും. കൊല്ലം അഞ്ചലിൽ മൂർഖൻ പാമ്പിനെ കൊണ്ട് ഉത്ര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് നാളെ വിധി പറയുന്നത്. ഭർത്താവായ സൂരജാണ് കേസിലെ പ്രതി. കൊല്ലം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

ഉത്ര കൊലക്കേസിൽ ഒന്നാം പ്രതി സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് ആയിരത്തി അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രത്തില്‍ 217 സാക്ഷികളുണ്ട്. സൂരജിന്‍റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു.

ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്കരിച്ചാണ് സംഘം അന്വേഷണം നടത്തിയത്. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24നാണ് സൂരജ് അറസ്റ്റിലായത്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നല്‍കിയത്. പാമ്പ് പിടിത്തകാരന്‍ സുരേഷ് കേസിൽ മാപ്പുസാക്ഷിയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close