Breaking NewsKERALANEWSTop NewsUncategorized

ഉത്ര വധക്കേസ്; വിധി പ്രഖ്യാപനം ഈ മാസം 13 ലേക്ക് മാറ്റി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി

അപൂർവങ്ങളിൽ അപൂർവമായ അഞ്ചൽ ഉത്രവധക്കേസിൽ പ്രതി സൂരജിന് വിധി നിശ്ചയിക്കുക ഈ മാസം 13 ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ജഡ്ജി എം മനോജാണ് വിധി പ്രഖ്യാപനം 13 ലേയ്ക്ക് മാറ്റിയത്. ഭാര്യയെ കൊലപെടുത്താൻ പാമ്പിനെ ഉപയോ​ഗിച്ചതടക്കം സൂരജിന്റെ പേരിൽ നാല് കേസിനാണ് ഇന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞയാനിരുന്നത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം പ്രതിയോട് എന്തങ്കിലും പറയാൻ ഉണ്ടോ എന്ന ജഡ്ജിയുടെ ചേദ്യത്തിന് ഒന്നുമില്ലന്നായിരുന്നു പ്രതിയുടെ മറുപടി.

പരാമാവധി ശിക്ഷ നൽകണമെന്നായിരുന്നു ഉത്രയുടെ കുടുംബത്തിന്റെ അപേക്ഷ. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തി അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രത്തിൽ 217 സാക്ഷികളുണ്ട്. സൂരജിൻറെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു.

അത് സർപ്പകോപമാണെന്നു വരുത്തിത്തീർക്കാനും ശ്രമിച്ചു. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close