KERALANEWSTop News

വി. എം സുധീരന്റെ രാജി തള്ളി എഐസിസി; ആശയപരമായി വിടവുണ്ടായെന്ന് താരിഖ് അൻവർ

വി എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് താരിഖ് അൻവർ. സുധീരന്റെ എഐസിസി അംഗത്വത്തിൽ നിന്നുള്ള രാജിയാണ് എഐസിസി തള്ളിയത്. സംസ്ഥാന തലത്തിൽ ആശയപരമായി വിടവുണ്ടായെന്ന് പറഞ്ഞാണ് രാജി തള്ളിയത്. ഭാവിയിൽ ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 27 നാണ് കെപിപിസിസി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വി. എം സുധീരൻ എഐസിസി അംഗത്വം രാജി വെച്ചെന്ന വാർത്ത പുറത്ത് വന്നത്. കേരളത്തിലെ നേതൃത്വത്തിനോടുള്ള അസംതൃപ്തിയാണ് രാജിക്ക് കാരണം. അതിനുമുമ്പേ പാർട്ടി രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജി വെച്ചിരുന്നു. രാജി പിൻവലിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കളെല്ലാം സുധീരനെ സമീപിച്ചിരുന്നു. എന്നാൽ രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. രാജിക്കത്ത് സോണിയ ഗാന്ധിക്ക് നേരത്തെ അയച്ചിരുന്നു

മുതിർന്ന നേതാവ് വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവച്ചത് പാർട്ടിയിൽ അനുഭവിക്കുന്ന കടുത്ത അവ​ഗണനയിൽ മനംനൊന്തായിരുന്നു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സുധീരൻ പ്രതികരിച്ചത്. പാർട്ടിക്കുള്ളിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരൻ ഉയർത്തുന്ന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close